News in its shortest

ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ പതിനഞ്ചുകാരിയെ ബലാല്‍സംഗം ചെയ്തശേഷം മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ദേവല്‍ ഗ്രാമത്തില്‍ പതിനഞ്ച്‌
വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തശേഷം മണ്ണെണ്ണ ഒഴിച്ചു കത്തിച്ചു. ബലാല്‍സംഗത്തിന് ഇരയാകുന്നതിനിടെ സഹായം അഭ്യര്‍ത്ഥിച്ച് നിലവിളിച്ചതോടെയാണ് അക്രമികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചത്.

എണ്‍പതു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

സര്‍വേശ് സെന്‍, ശുഭം യാദവ് എന്നിവരാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഇരയായ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് ഇവര്‍ അതിക്രമിച്ചു കയറി അക്രമം പ്രവര്‍ത്തിച്ചത്.

സര്‍വേശ് സെന്നിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.. കൂട്ടബലാല്‍സംഗക്കുറ്റവും കുട്ടികളുടെ നേര്‍ക്കുള്ള ലൈംഗിക അക്രമവും പ്രതികള്‍ക്ക് എതിരെ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ യുവാവിനെ ലൗജിഹാദ് ആരോപിച്ച് അക്രമിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയിരുന്നു. അതിന്റെ ആഘാതം മാറും മുമ്പാണ് വീണ്ടുമൊരു തീകൊളുത്തല്‍ കൂടെ നടന്നിരിക്കുന്നത്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ഇന്ത്യാടുഡേ.കോം

Comments are closed.