News in its shortest

കെയുഡബ്ല്യുജെ തിരഞ്ഞെടുപ്പ്‌: മത്സരിക്കുന്നത് എന്തിന് ?കിരണ്‍ ബാബു പാനലിന് പറയാനുള്ളത്‌

കേരള വര്‍ക്കിങ് ജേര്‍ണലിസ്റ്റ് യൂണിയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരോപണ പ്രത്യാരോപണങ്ങളും അനോനിയും അനോനിയല്ലാതെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി അവസാന മണിക്കൂറുകളിലേക്ക് കടന്നിരിക്കേ എന്തുകൊണ്ട് തങ്ങള്‍ മത്സരിക്കുന്നുവെന്ന് വിശദീകരിച്ച് കിരണ്‍ബാബു-സൂര്യദാസ് പാനല്‍. ന്യൂസ് 18, മാതൃഭൂമി മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളാണ് ഇരുവരും.

വെല്ലുവിളികളെഅവസരങ്ങളാക്കുന്ന സംഘടനാ രീതിയിലേക്ക് മാറാം. 

 സമാനഹൃദയരേ,             

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിൽ മാധ്യമങ്ങളും മാധ്യമ പ്രവർത്തന രീതിയും അടിമുടി മാറി. പക്ഷേ നമ്മുടെ യൂണിയനും യൂണിയൻ പ്രവർത്തന ശൈലിയും കാലത്തിന് ഒത്ത് മാറിയിട്ടുണ്ടോ ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ അതിന് വേണ്ടി കൂടിയുളളതാണ് ഈ മത്സരം.

യൂണിയൻ തലപ്പത്തെ പതിവുകാരുടെ കുത്തകയും പതിഞ്ഞ ശീലങ്ങളും മാറ്റേണ്ട കാലം കഴിഞ്ഞു.

ലക്ഷ്യം 1- പുതിയ കാല വെല്ലുവിളികളെ നേരിടാനുളള കരുത്തിലേക്ക് യൂണിയനെ നവീകരിക്കുക. 

2- മാറിയ കാലത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താൻ  മുഴുവൻ മാധ്യമ പ്രവർത്തകരെയും പ്രാപ്തരാക്കുക.

3- തൊഴിൽ വൈദഗ്ധ്യ നവീകരണത്തിലൂടെ അവസരങ്ങളും വിലപേശൽ ശേഷിയും കൂട്ടുക.കാലവും സാങ്കേതിക വിദ്യയും തുറന്നിടുന്ന  സാധ്യതകൾ മുന്നിലുണ്ട്. കാലത്തിനൊത്ത് മാധ്യമ പ്രവർത്തകരുടെ തൊഴിൽ വൈദഗ്ധ്യം നവീകരിക്കണം. അതിലൂടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കാനും തൊഴിൽ വിപണിയിൽ മെച്ചപ്പെട്ട വിലപേശൽ ശേഷിയിലേക്ക് എല്ലാ മാധ്യമ പ്രവർത്തകരെയും മാറ്റാനും കഴിയും.              

ഫോട്ടോ-വീഡിയോ ജേർണലിസ്റ്റോ എഡിറ്ററോ റിപ്പോർട്ടറോ തുടങ്ങി തൊഴിൽ സ്വഭാവം ഏതുമായിക്കോട്ടെ നാളെ തൊഴിൽ നഷ്​ടമായാൽ ഉപജീവന വഴി അടയരുത്. മാധ്യമ പ്രവർത്തനത്തിലെ ഏതു മേഖലയിൽ പ്പെട്ടവരായാലും മുന്നിൽ അവസരങ്ങളുണ്ട്. അത് ഉപയോഗിക്കാൻ കഴിയുന്ന പ്രാപ്തിയിലേക്ക് അംഗങ്ങളെ മാറ്റാനാകും. അതിനു നേതൃത്വം നൽകേണ്ടത് മാധ്യമ പ്രവർത്തകരുടെ യൂണിയനാണ്. 

മൾട്ടി മീഡിയാ ജേണലിസ്റ്റിക്  വൈദഗ്ധ്യം

ഏതു നിമിഷം ആവശ്യമായി വന്നാലും നിലവിലെ തൊഴിൽ പരിചയത്തെ പുതിയ കാല തൊഴിൽ സാധ്യതയാക്കി മാറ്റാനാവണം. എല്ലാ മാധ്യമ പ്രവത്തകരെയും മൾട്ടിമീഡിയ ജേർണലിസ്റ്റിക് വൈദഗ്ധ്യത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. അതിനുളള പരിശീലനം എല്ലാ അംഗങ്ങൾക്കും നൽകും. അവശ്യ ഘട്ടത്തിൽ അതിനുള്ള ഭൗതിക, സാങ്കേതിക സൗകര്യം ജില്ലാതലത്തിൽ പ്രസ് ക്ളബ്ബുകൾ വഴി ഒരുക്കി നൽകും. താൽക്കാലിക സഹായധനമല്ല, മാന്യമായി മാധ്യമ പ്രവത്തനം നടത്തി മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനുളള പ്രാപ്തിയാണ് മാധ്യമ പ്രവർത്തകർക്ക് ആവശ്യം.   

അംഗങ്ങൾക്ക് അത്താണിയാവണം യൂണിയൻ

സമ്മർദ്ദവും പ്രതിഷേധവും സമരവും വേണ്ടിടത്ത് അത് കൂട്ടായും കരുത്തോടെയും നടപ്പിലാക്കാൻ യൂണിയൻ മുന്നിലുണ്ടാവണം. ഒപ്പം തൊഴിൽ നഷ്ടമാകുന്ന മാധ്യമ പ്രവർത്തകർ വഴിയാധാരമാകില്ല എന്ന് ഉറപ്പിക്കാനും യൂണിയന് കഴിയണം. അകാലത്തിൽ പൊലിഞ്ഞു പോകുന്ന മാധ്യമ പ്രവർത്തകയുടെ/ ന്റെ കുടുംബം അനാഥമാകില്ലെന്ന് ഉറപ്പാക്കാൻ കഴിയുന്ന സ്ഥിരം സംവിധാനം ഉണ്ടാക്കണം.           നിലവിലുളള അവകാശങ്ങൾ സംരക്ഷിക്കണം.

അവകാശങ്ങളും ആനുകൂല്യങ്ങളും അംഗങ്ങളായ എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കണം. അതിൽ തൊഴിൽ സ്വഭാവ വ്യത്യാസം ഉണ്ടാവരുത്.  ജീവിതത്തെ ഗുണപരമായി മാറ്റാനും പ്രതിസന്ധികളിൽ അത്താണി ആവാനും കഴിയുന്ന തരത്തിലേക്ക് യൂണിയനെ മാറ്റണം.   

kerala psc coaching kozhikode