News in its shortest

ബിജെപിക്ക് മുന്നറിയിപ്പുമായി കിസാന്‍സഭയുടെ ലഖ്‌നൗ ചലോ മാര്‍ച്ച്


അപ്രതീക്ഷിത തെരഞ്ഞെടുപ്പ് തോല്‍വിയേറ്റ് ഞെട്ടിയിരിക്കുന്ന ബിജെപി സര്‍ക്കാരിനെ വിറപ്പിക്കാന്‍ സിപിഐഎമ്മിന്റെ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലേക്ക് മാര്‍ച്ച് 15-ന് റാലി നടത്തും. ലഖ്‌നൗ ചലോ എന്ന് പേരിട്ടിരിക്കുന്ന റാലിക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനെ മുട്ടുകുത്തിച്ച് നേടിയ വിജയത്തിന്റെ ആവേശത്തിലാണ് കര്‍ഷകര്‍ ലഖ്‌നൗവിലേക്ക് മാര്‍ച്ച് ചെയ്യുന്നത്.

ജനാധിപത്യാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക, അഴിമതിയും വിലക്കയറ്റവും തടയുക, 60 വയസ്സ് കഴിഞ്ഞ കര്‍ഷകര്‍ക്ക് 5000 രൂപ പ്രതിമാസം പെന്‍ഷന്‍ നല്‍കുക, കന്നുകാലികളെ വാങ്ങാനും വില്‍ക്കാനുമുള്ള നിയന്ത്രണങ്ങള്‍ നീക്കുക, വൈദ്യുതി നിരക്ക് വര്‍ദ്ധനയും വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണവും അവസാനിപ്പിക്കുക, വായ്പകള്‍ എഴുതിത്തള്ളുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഉല്‍പാദനച്ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

ലഖ്‌നൗ ചലോ മാര്‍ച്ചിന്റെ വിശദാംശങ്ങള്‍ പിന്തുടരുന്നതിന് സന്ദര്‍ശിക്കുക: അഖിലേന്ത്യാ കിസാന്‍സഭ

Comments are closed.