News in its shortest

ഐ എസ് എല്‍: മഞ്ഞപ്പടയ്ക്ക് സമനില തുടക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് സൂപ്പര്‍ തുടക്കം പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശരാക്കി കേരള ബ്ലാസ്റ്റേഴ്‌സിന് സമനിലയോടെ തുടക്കം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കിയ ആരാധകര്‍ക്ക് ആഹ്ലാദിക്കാനാകുന്ന ഒരു നീക്കം പോലും നടത്താന്‍ അമര്‍ തൊമാര്‍ കൊല്‍ക്കത്തയെ ഉദ്ഘാടന മത്സരത്തില്‍ നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് ആയില്ല. എതിര്‍ ടീമിന്റെ വല ചലിപ്പിക്കാന്‍ കഴിയാതെ പോയ രണ്ടു ടീമും ഓരോ പോയിന്റ് പങ്കുവച്ച് പിരിഞ്ഞു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം

Comments are closed.