News in its shortest

കെജ്രിവാളിന്റെ ആദംആദ്മി രാജ്യസഭ സ്ഥാനാര്‍ത്ഥിയുടെ സ്വത്ത് 164 കോടി രൂപ

ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ ആദംആദ്മി പാര്‍ട്ടിയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിയുടെ സ്വത്ത് 2013-ല്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് 164 കോടി രൂപ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുശീല്‍ ഗുപ്തയാണ് ഇത്തവണ ആംആദ്മി പാര്‍ട്ടിയുടെ മൂന്ന് രാജ്യസഭ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍.

സഞ്ജയ് സിംഗും എന്‍ഡി ഗുപ്തയുമാണ് മറ്റു രണ്ടു പേര്‍. സാധാരണക്കാരുടെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ആംആദ്മിയുടെ പ്രമുഖ നേതാവായ കുമാര്‍ വിശ്വാസിനെ തഴഞ്ഞിട്ടാണ് കെജ്രിവാള്‍ കോടീശ്വരനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

ഗുപ്തയുടെ സ്വത്ത് വിവരത്തെ കുറിച്ച് അറിയാന്‍ വായിക്കുക: ന്യൂസ്18.കോം

Comments are closed.