News in its shortest

ഹരിതകേരളം മിഷന്‍ ‘കുപ്പി’ പദ്ധതിയിലൂടെ കുട്ടികള്‍ ശേഖരിച്ചത് 7000ത്തോളം പ്ലാസ്റ്റിക് കുപ്പികള്‍

കേരള സമൂഹത്തിനാകെ മാതൃകയായ മാലിന്യ ശേഖരണ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്ന ഹരിതകേരളം മിഷന്റെ നൂതന പദ്ധതിയായ കുപ്പി (കാസറഗോഡ് യൂണിക് പ്രോഗ്രാം ഫോര്‍ പ്ലാസ്റ്റിക് ബോട്ടില്‍ ഫ്രീ യജ്ഞം) യുടെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകളുടെ കൈമാറല്‍ തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്നു. വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച 7000 ത്തോളം പ്ലാസ്റ്റിക് ബോട്ടിലുകള്‍ അംഗീകൃത പാഴ് വസ്തു വ്യാപാരികള്‍ക്ക് കൈമാറി.

പദ്ധതിയുടെ ഉദ്ഘാടനം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം. അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ കാസറഗോഡ് ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ പ്ലാസ്റ്റിക് വിമുക്ത സന്ദേശം നല്കി. ഏറ്റവും കൂടുതല്‍ ബോട്ടിലുകള്‍ ശേഖരിച്ച ക്ലാസുകള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വച്ച് നടന്നു.

ചെങ്കള പഞ്ചായത്ത് മെമ്പര്‍ എന്‍. എ താഹിര്‍, മദര്‍ പിടിഎ പ്രസിഡന്റ് അസ്മാബി, ഡി.എച്ച്.എം. ടി.ഐ.എച്ച്.എസ്.എസ് പി നാരായണന്‍, എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീധരന്‍ മാങ്ങാട് കെ എസ് എം.എ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു. ടി.ഐ.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ റ്റി.പി മുഹമ്മദ് അലി സ്വാഗതവും ടി.ഐ.എച്ച്.എസ്.എസ് പ്രധാനധ്യാപിക കുസുമം ജോണ്‍ നന്ദിയും അറിയിച്ചു.

Comments are closed.