News in its shortest

അനുകൂലമായി വോട്ടു ചെയ്യാന്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബിജെപിയുടെ വക 150 കോടി രൂപ വാഗ്ദാനം, ശബ്ദരേഖ പുറത്തുവിട്ട് കോണ്‍ഗ്രസ്‌

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് ബിജെപി പണം വാഗ്ദാനം ചെയ്യുന്നതിനുള്ള തെളിവുകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്താല്‍ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്ന ശബ്ദ രേഖയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുള്ളത്. ബിജെപി നേതാവ് ജനാര്‍ദ്ദന്‍ റെഡ്ഡി റെയ്ചൂര്‍ റൂറല്‍ എംഎല്‍എയ്ക്ക് പണം വാഗ്ദാനം ചെയ്യുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. 150 കോടി രൂപയാണ് നിലപാട് മാറ്റത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.