News in its shortest

ആയിരം പി പി ഇ കിറ്റ് നൽകുമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊറോണ പ്രതിരോധത്തെ സഹായിക്കാൻ ആയിരം പി പി ഇ കിറ്റ് നൽകുമെന്ന്
മർകസു സ്സഖാഫത്തി സ്സുന്നിയ്യ ജനറൽസെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു. കോവിഡിനെ ചെറുക്കാൻ കേരള സർക്കാർ എടുക്കുന്ന എല്ലാ നടപടികൾക്കും തന്റെയും മർകസ് സ്ഥാപനങ്ങളുടെയും പിന്തുണയുണ്ട് എന്ന് അദ്ദേഹം മുഖ്യമന്ത്രിക്കയച്ച സന്ദേശത്തിൽ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിന് 100 പി പി ഇ കിറ്റ് ഇതിനകം കൈമാറി. മെഡിക്കൽ കോളേജിൽ ആരോഗ്യ പ്രവർത്തകരുടെ യാത്രയ്ക്ക് സ്ഥാപനങ്ങളുടെ ബസ് ഡീസൽ സഹിതം നൽകുന്നുണ്ട്. എസ് വൈ എസ് സാന്ത്വനം 40 ആംബുലൻസുകൾ വിവിധ മേഖലകളിലായി വിട്ടു നൽകിയിട്ടുണ്ട്. വരും നാളുകളിൽ ആവശ്യമെങ്കിൽ കൂടുതൽ സഹായങ്ങൾ നൽകുമെന്നും കാന്തപുരം അറിയിച്ചു

Comments are closed.