News in its shortest

മക്കള്‍ നീതി മയ്യം, കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്‌

കാത്തിരിപ്പ് അവസാനിച്ചു. കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തി. മധുരൈയില്‍ അദ്ദേഹം പാര്‍ട്ടിയുടെ പേരും പതാകയും പ്രഖ്യാപിച്ചു. മക്കള്‍ നീതി മയ്യം, ജനങ്ങളുടെ നീതിക്കുകവേണ്ടിയുള്ള കേന്ദ്രം. തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തിലേക്കുള്ള രജനികാന്തിന്റെ പ്രവേശനത്തിന് ഏകദേശം രണ്ടു മാസങ്ങള്‍ക്കകമാണ് കമല്‍ തന്റെ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

മധുരൈയില്‍ പാര്‍ട്ടിയുടെ പ്രഖ്യാപന വേദിയില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആംആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി, കര്‍ഷകരുടെ നേതാവ് പി ആര്‍ പാണ്ഡ്യന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കമലിന് ആശംസങ്ങള്‍ അറിയിച്ചു.

ജെ ജയലളിതയുടെ മരണശേഷം തമിഴ്‌നാട് സര്‍ക്കാരിനെ വിമര്‍ശന മുള്‍മുനയില്‍ നിര്‍ത്തി കമല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: ദിക്വിന്റ്.കോം

Comments are closed.