പ്രേമം, കലി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മലര്‍ മിസ്സെന്ന് പേരെടുത്ത സായ് പല്ലവി. മലയാളത്തോട് പ്രിയക്കുറവ് കൊണ്ടെന്നുമല്ല അവര്‍ മൂന്ന് വര്‍ഷത്തെ ബ്രേക്ക് എടുത്തത്. തമിഴിലും തെലുഗുവിലും തിരക്കിലായിരുന്നു അവര്‍. അവിടെ നിന്നും സായ് പല്ലവിയെ കുറിച്ചുള്ള വാര്‍ത്തകള്‍ മലയാളത്തില്‍ വന്നിരുന്നതിനാല്‍ ആരാധകര്‍ക്ക് അവര്‍ ഇവിടം വിട്ടുപോയെന്ന ഫീലും ഉണ്ടായിരുന്നില്ല. ആദ്യ സിനിമയില്‍ നിന്നും അഭിനേത്രിയെന്ന നിലയില്‍ താന്‍ ഏറെ വളര്‍ന്നുവെന്ന് അവര്‍ ദിന്യൂസ്മിനിട്ട്.കോമിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ് മിനിട്ട്‌