News in its shortest

കടുവ review: സകല ക്ലീഷേകളും നിറഞ്ഞ നല്ല നാടൻ ഇടിപടം

അജ്മല്‍ നിഷാദ്‌

മലയാള സിനിമയിൽ ഇടക്ക് എങ്ങോ വെച്ച് അന്യം നിന്ന് പോയ നല്ല നാടൻ അടിപ്പടം ആ മേഖലയിലെ അതികായന്‍ ആയ ഷാജി കൈലാസ് എടുക്കുന്നു എന്നറിഞ്ഞത് മുതൽ കാത്തിരിക്കാൻ തുടങ്ങിയ സിനിമ ആണ് കടുവ. കൂട്ടിന് ഈ തലമുറയിൽ ഏറ്റവും നല്ല രീതിയിൽ ആക്ഷൻ രംഗങ്ങൾ ചെയുന്ന അതിനൊത്ത സ്വാഗ് ഉള്ള പൃഥ്വിരാജ്‌ ആണ് നായകൻ എന്നത് പ്രതീക്ഷ ഇരട്ടിപ്പിച്ചു

താടി രോമങ്ങളിൽ തഴുകി മീശ പിരിച്ചു വെച്ച് ആരോടും ഒറ്റക്ക് നിന്ന് പൊരുതുന്ന നായക കഥാപാത്രവും അയാളെ ചുറ്റി പറ്റി നടക്കുന്ന വ്യത്യസ്ത പ്രായങ്ങളിൽ ഉള്ള കുറച്ചു സുഹൃത്തുക്കളും, അയാളെ പുകഴ്ത്തുന്ന നാട്ടുകാരും. , വീട്, വീട് വിട്ടാൽ പള്ളി /അമ്പലം ലൈനിൽ മാത്രം ഒതുങ്ങി കൂടുന്ന നായികയും. നായകന്റെ അടികൊള്ളാൻ പാകത്തിൽ എങ്ങു നിന്നോ വരുന്ന കുറെ കഥാപാത്രങ്ങളും അവർക്ക് ഒക്കെ ആജ്ഞ കൊടുക്കുന്ന മെയിൻ വില്ലനും ഒക്കെയായി ഈ വിഭാഗത്തിലെ സകല ക്ലീഷേകളും നിറഞ്ഞ നല്ല നാടൻ ഇടിപടം ആണ് കടുവ

സിനിമയുടെ തുടക്കം അതിഗംഭീരം ആണ്, പൃഥ്വിരാജിന്റെ എൻട്രി സീനിൽ പുള്ളിയുടെ കാലിന്റെ ഒരു ഷോട്ട് ഉണ്ട്, കിടിലൻ എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും ആ ലെവൽ ഒരു ഐറ്റം. ആ ഒരു മോമെൻറ്റം ആദ്യ പകുതി കഴിയും വരെ ചിത്രം നിലനിർത്തുന്നുണ്ട്, രണ്ടാം പകുതിയും ഏകദേശം ആ ഒരു ലൈനിൽ ആണെങ്കിലും ആദ്യ പകുതിയിൽ കിട്ടുന്ന ഒരു ഇമ്പാക്ട് കിട്ടുന്നില്ല. അതിന്റ പ്രധാന കാരണം വിവേക് ഒബ്രോയ് ആണ്. പുള്ളി അവതരിപ്പിച്ച ആ വേഷം അദ്ദേഹത്തിന് ചേരാത്ത ഒരു കുപ്പായം പോലെ തോന്നി, ആദ്യ പകുതിയിൽ പക്ഷെ അങ്ങനൊരു തോന്നൽ പോലും കടന്ന് വന്നിരുന്നില്ല. എന്നാൽ ക്ലൈമാക്സ്‌ ലൊക്കെ വില്ലൻ എന്ന രീതിയിൽ ഉള്ള ഒരു ഇമ്പാക്ട് തരാൻ പുള്ളിക് അങ്ങോട്ട് ആയില്ല

സിനിമയുടെ ഏറ്റവും പോസിറ്റീവ് അതിലെ ആക്ഷൻ രംഗങ്ങളും പൃഥ്വിരാജിന്റെ സ്വാഗും ആറ്റിട്യൂടും തന്നെയാണ്, പൃഥ്വിരാജ് അല്ലാതെ ആരെങ്കിലും ഹീറോയിസം കാട്ടി കൈയടി നേടുന്നുണ്ട് എങ്കിൽ അത് അർജുൻ മാത്രം ആണ് അതും കേവലം 10-15 സെക്കന്റ്‌ നീണ്ടു നിൽക്കുന്ന ഒരു പോർഷനിൽ. സിനിമയില്‍ വെറുതെ വരുന്നവനും പോകുന്നവനും തമ്മിൽ അടി എന്നതിനപ്പുറം ആ ആക്ഷൻ രംഗങ്ങൾക്ക്‌ എല്ലാം ഓരോ കാരണങ്ങൾ ഉണ്ട്. ആക്ഷൻ രംഗങ്ങൾ കാണാൻ മാത്രം തിയേറ്ററിൽ കയറിയാലും നഷ്ടം വരാൻ സാധ്യത ഇല്ലെന്ന് തന്നെ പറയാം. പൃഥ്വിരാജിന്റെ ഡയലോഗ് ഡെലിവറി ഒക്കെ 👌.

പൃഥ്വിരാജ് ഡയറക്റ്റ് ചെയ്ത ആക്ഷൻ സീൻസും കിടിലൻ ആയിരുന്നു. ബിജിഎം 👌👌

സിനിമയുടെ നെഗറ്റീവ് ആയി തോന്നിയത് വിവേക് ഒബ്രോയുടെ രണ്ടാം പകുതിയിലെ വേഷം ആയിരുന്നു എങ്കിലും അതിലും കൂടുതൽ പ്രേക്ഷകൻ എന്ന നിലയിൽ എന്നെ ഡിസ്റ്റർബ് ചെയ്തത് ചിത്രത്തിന്റെ നിർണായക രംഗങ്ങളിൽ ഒക്കെ കയറി വരുന്ന ലൈറ്റിംഗ് ഇഷ്യൂ ആണ്. നായകന്റെ മുഖത്തും നെഞ്ചിനും കുറുകെ ആയൊക്ക ലൈറ്റ് പോകുന്നത് കാണാം. സോങ്ങുകൾ ഒന്നും യാതൊരു ഇമ്പാക്റ്റും തിയേറ്ററിൽ ഉണ്ടാക്കിയില്ല എന്നതും ഒരു പോരായ്മ ആയി തോന്നി

ആകെ തുകയിൽ തിയേറ്ററിൽ കയറി അത്യാവശ്യം നന്നായി എൻജോയ് ചെയ്തു കാണാൻ പറ്റുന്ന നാടൻ അടിപടം അതാണ് കടുവ. തിയേറ്ററിൽ തന്നെ എക്സ്പീരിയൻസ് ചെയ്യെണ്ട സിനിമ.

നല്ല അനുഭവം ❣️

അഭിമുഖം വായിക്കാം: ഞാനും ആ തെറ്റായ പ്രവണതയുടെ ഭാഗമായിട്ടുണ്ട്: പൃഥ്വിരാജ്‌

വാശി film review: എന്താണ് മീ ടൂ? 1 kozhikode movie release, kozhikode theaters, kozhikode news, kozhikode me too, kozhikode film, kozhikode film release, kozhikode new film kozhikode new movie kozhikode release

കടുവ review: സകല ക്ലീഷേകളും നിറഞ്ഞ നല്ല നാടൻ ഇടിപടം