News in its shortest

അന്ധമായ ഇടത് വിരോധ നിലപാട് മുസ്ലീംലീഗ് പുന:പരിശോധിക്കണം: ഐഎൻഎൽ

കോഴിക്കോട്: അന്ധമായ ഇടത്പക്ഷ വിരോധത്തിൻ്റെ നിഷേധ രാഷ്ടീയം മുസ്ലിംലീഗ് പുന:പരിശോധിക്കണമെന്ന് ഐ.എൻ.എൽ  സംസ്ഥാന സെക്രട്ടരിയേറ്റ്. സാമുദായിക രാഷട്രീയത്തിൻ്റെ മേൽക്കുപ്പായമുപേക്ഷിച്ച് വിശാലമായ ഇടത്പക്ഷ മതനിരപേക്ഷ ചേരിയോടൊപ്പം നിൽക്കാൻ മുസ്ലിംലീഗ് തയ്യാറാകണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ഇടത്പക്ഷ പ്രസ്ഥാനത്തിൻ്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന മുസ്ലിംലീഗ് സംസ്ഥാനദ്ധ്യക്ഷൻ്റെ നിലപാട് ശരിയായ ദിശയിലേക്കുള്ള ചുണ്ടു പലകയാണ്. ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ കൂച്ചുവിലങ്ങുകൾ നിർദ്ദോഷമായ ഭാഷാപ്രയോഗങ്ങളെപ്പോലും വേട്ടയാടുന്ന അത്യന്തം അപകടകരമായ സാഹചര്യത്തിൽ മതനിരപേക്ഷ പ്രസ്ഥാനങ്ങൾ കൂടുതൽ കരുത്താർജിച്ചേ മതിയാകൂ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് പഠിക്കുന്ന കോൺഗ്രസ്സിൽ നിന്ന് രാജ്യത്തെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഒന്നും പ്രതീക്ഷിക്കാനില്ലെന്ന യാഥാർത്ഥ്യം മുസ്ലിംലീഗ് തിരിച്ചറിയണമെന്നും സെക്രട്ടരിയേറ്റ് അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് പ്രൊഫ.എപി അബ്ദുൽ വഹാബ് അദ്യക്ഷത വഹിച്ചു. ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് ഒമ്പത് മുതൽ ആറു മാസം നീണ്ടു നിൽക്കുന്ന മതേതര കാമ്പയിൻ നടത്താൻ യോഗം തീരുമാനിച്ചു. സി പി നാസർകോയ തങ്ങൾ, എൻ കെ.അബ്ദുൽ അസീസ്, കെ പി ഇസ്മായീൽ, ബഷീർ ബഡേരി, ഒ പി ഐ കോയ, എം എ കുഞ്ഞബ്ദുല്ല,എം കെ ഹാജി, ബഷീർ അഹമ്മദ്, ശർമ്മദ് ഖാൻ ,അഡ്വ.ഒ കെ തങ്ങൾ, സി എഛ് മുസ്തഫ, ടി എം ഇസ്മായീൽ ,മുഹമ്മൂദ് പറക്കാട്ട് ,സുധീർ കോയ, എ എൽ എം കാസിം, എം കെ അബൂബക്കർ ഹാജി  ഒ പി റഷീദ്, ഇസി മുഹമ്മദ്‌, പിപി സുബൈർ, ഷരീഫ് കൊളവയൽ തുടങ്ങിയവർ പ്രസംഗിച്ചു.

അന്ധമായ ഇടത് വിരോധ നിലപാട് മുസ്ലീംലീഗ് പുന:പരിശോധിക്കണം: ഐഎൻഎൽ
വാശി film review: എന്താണ് മീ ടൂ? 1 kozhikode movie release, kozhikode theaters, kozhikode news, kozhikode me too, kozhikode film, kozhikode film release, kozhikode new film kozhikode new movie kozhikode release
80%
Awesome
  • Design