News in its shortest

ആരാധകരെ നിരാശരാക്കി ഗോകുലവും ബ്ലാസ്‌റ്റേഴ്‌സും

ഐലീഗിലും ഐ എസ് എല്ലിലും മലയാളികള്‍ക്ക് നിരാശ സമ്മാനിച്ച ഒരു ദിനം കൂടെ കടന്നു പോയി. ഐ ലീഗില്‍ ഗോകുലം കേരള എഫ് സിയും ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സും തോല്‍വിയേറ്റു വാങ്ങി. ഗോകുലം ഹോം മാച്ചിലും ബ്ലാസ്റ്റേഴ്‌സ് എവേ മത്സരത്തിലുമാണ് തോറ്റത്.

ആദ്യ തോല്‍വി ഗോകുലത്തിന്റേതായിരുന്നു. കോഴിക്കോട് ഉച്ചയ്ക്കുശേഷം രണ്ടു മണിക്ക് നടന്ന മത്സരത്തില്‍ നെറോക്കയ്‌ക്കെതിരെ ഗോകുലം മൂന്നു ഗോളിന്റെ തോല്‍വിയാണ് വാങ്ങിയാണ്ത. ഒന്നാം പകുതിയിലാണ് രണ്ടു ഗോളും പിറന്നത്.

രണ്ടാം മത്സരത്തില്‍ ആദ്യ എവേ മത്സരത്തിന് ഗോവയിലേക്ക് പോയ ബ്ലാസ്റ്റേഴ്‌സിനെ എഫ് സി ഗോവ ഗോളില്‍ മുക്കിത്തോല്‍പ്പിച്ചു. അഞ്ചു ഗോളുകളാണ് കേരളം വഴങ്ങിയത്. രണ്ടു ഗോളുകള്‍ മാത്രമേ കേരളത്തിന് തിരിച്ചു നല്‍കാനായുള്ളൂ.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക

മാതൃഭൂമി.കോം

മനോരമഓണ്‍ലൈന്‍.കോം

Comments are closed.