News in its shortest

നാല് ടീമുകള്‍ക്ക് സാധ്യത, അവസാന ദിനത്തെ ആവശേഭരിതമാക്കി ഐ ലീഗ്‌

ഐ ലീഗിന് ആവേശഭരിതമാക്കി ചാമ്പ്യന്‍ഷിപ്പിന്റെ അവസാനറൗണ്ട് മത്സരങ്ങള്‍. ചാമ്പ്യനാകാനുള്ള സാധ്യത നാല് ടീമുകള്‍ക്ക് മുന്നില്‍ തുറന്നു കിടക്കുന്നതാണ് ഈ വര്‍ഷത്തെ ഐ ലീഗിനെ അവസാന നിമിഷം വരെ ആവേശഭരിതമാക്കുന്നത്. പോയിന്റ് പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്ന മിനേര്‍വ പഞ്ചാബ് ചെന്നൈ സിറ്റിയോട് അപ്രതീക്ഷിത ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതാണ് ഇത്തരമൊരു സാഹചര്യം ഒരുക്കിയത്.

മിനേര്‍വയ്ക്ക് ഇപ്പോള്‍ 33 പോയിന്റുകളുണ്ട്. തൊട്ടുപിന്നില്‍ നെറോക്ക എഫ് സി 31 പോയിന്റുമായുണ്ട്. പിന്നാലെ 30 പോയിന്റുകളുമായി മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളുമുണ്ട്. ഇതില്‍ നെറോക്ക എഫ് സി ഈസ്റ്റ് ബംഗാളിനെയാണ് നേരിടുന്നത്. സ്വന്തം തട്ടകത്തിലാണ് കളിയെന്നത് ഈസ്റ്റ് ബംഗാളിന് മുന്‍തൂക്കം നല്‍കുന്നു. മിനേര്‍വ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ പഞ്ചകുളയില്‍ നേരിടുമ്പോള്‍ മോഹന്‍ ബഗാന്‍ ഗോകുലം എഫ് സിയെ കോഴിക്കോട് നേരിടും.

നെറോക്കയെ തോല്‍പ്പിക്കുകയും മിനേര്‍വയും മോഹന്‍ ബഗാനും തോല്‍ക്കുകയും ചെയ്താല്‍ ഈസ്റ്റ് ബംഗാളിന് ആദ്യമായി ഐ ലീഗ് കിരീടം ഉയര്‍ത്താനുള്ള അവസരം ലഭിക്കും. എന്നാല്‍ മിനേര്‍വ പഞ്ചാബിനെ സ്വന്തം ജയം മാത്രം നോക്കിയാല്‍ മതി. മിനേര്‍വ ചര്‍ച്ചിലിനെ പരാജയപ്പെടുത്തിയാല്‍ ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്നതില്‍ മറ്റു ടീമുകളുടെ ഫലം അപ്രസക്തമാകും. മിനേര്‍വ തോല്‍ക്കുകയും നെറോക്ക വിജയിക്കുകയും ചെയ്താല്‍ നെറോക്കയ്ക്ക് അരങ്ങേറ്റ ഐലീഗില്‍ തന്നെ കിരീടം ചൂടാം.

ഗോകുലത്തിന് എതിരെ വിജയിച്ചാല്‍ മോഹന്‍ ബഗാനും മറ്റു ടീമുകളുടെ മത്സരഫലത്തിന് അനുസരിച്ച് ചാമ്പ്യനാകാനുള്ള സാധ്യത നില്‍ക്കുന്നുണ്ട്. മൂന്ന് ടീമുകള്‍ 33 പോയിന്റുകള്‍ നേടിയാലും ബഗാന്‍ രണ്ടാമത്തെ ഐ ലീഗ് കപ്പുയര്‍ത്തും. മാര്‍ച്ച് എട്ടിനാണ് മത്സരങ്ങള്‍.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.