News in its shortest

ഐ ലീഗിന് തുടക്കം, അവസാന സീസണാകുമെന്ന് സൂചന

ഐ ലീഗിന്റെ മറ്റൊരു സീസണിന് കൂടെ തുടക്കമായി. എന്നാല്‍ ഈ സീസണില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യം, ഇത് അവസാന ഐ ലീഗ് സീസണ്‍ ആകുമോയെന്നാണ്. ഇന്ത്യയിലെ ഫുട്‌ബോളിനെ രക്ഷിക്കാനെന്ന പേരില്‍ ദേശീയ ലീഗിനെ ഐ ലീഗെന്ന് നാമകരണം നടത്തി ഇറക്കിയെങ്കിലും പുതിയ കുപ്പിയിലെ പഴയ വീഞ്ഞായി തന്നെ രാജ്യത്തിന്റെ പ്രാഥമിക ലീഗ് തുടര്‍ന്നു. പിന്നാലെ റിലയന്‍സിന്റെ പണക്കൊഴുപ്പിലേറി വന്ന ഐ എസ് എല്‍ കളം പിടിക്കുകയും ഐ ലീഗിനെ പിന്തള്ളുകയും ചെയ്തു.

ഐ ലീഗും ഐ എസ് എല്ലും തമ്മില്‍ ലയിപ്പിക്കണമെന്ന് പല കോണില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സൂചനകള്‍ പുറത്തുവിടുന്നുണ്ട്. ഇത് അവസാനത്തെ ഐ ലീഗായിരിക്കുമെന്ന്. എങ്കിലും എന്താണ് സംഭവിക്കുയെന്ന് ഇനിയും വ്യക്തമായിട്ടില്ല. ലയനമാണോ പുതിയൊരു ലീഗാണോ വരികയെന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തുകയാണ്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.