News in its shortest

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ സ്വീകരിച്ച ഹിന്ദു ആചാരങ്ങള്‍

പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ എത്തുമ്പോഴേക്കും ഇവിടെ നേരത്തെയുണ്ടായിരുന്ന ക്രിസ്ത്യാനികള്‍ 13 നൂറ്റാണ്ടോളം ഹിന്ദു ആചാരങ്ങളുമായി കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിരുന്നു.

തോമസ് അപ്പോസ്തലന്റെ സ്വാധീനത്താല്‍ ക്രിസ്തുമതത്തിലേക്ക് വന്നവരായിരുന്നു അവര്‍. യൂറോപ്യന്‍മാര്‍ കാത്തോലിക വിശ്വാസവുമായി കോളനിവല്‍കരണത്തിന്റെ വിത്തുപാകിയെത്തുന്നതിന് മുമ്പ് തന്നെ ഹിന്ദുവും ക്രിസ്ത്യാനിയും ഇവിടെ ഒരുമയോടെ ജീവിച്ചിരുന്നു. എല്ലാവരും ഉന്നത ജാതികളില്‍ നിന്നും മതപരിവര്‍ത്തനം നടത്തിയവരുമായിരുന്നു. അവര്‍ അവരുടെ മുന്‍മതാചാരങ്ങള്‍ പുതിയ മതത്തിലും പിന്തുടര്‍ന്നിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിവാഹത്തിന് വരന്‍ വധുവിന് കഴുത്തില്‍ താലി കെട്ടുന്നത്.

വിവിധ ചടങ്ങുകള്‍ക്ക് അലങ്കാര കുടകളും കൊട്ടുകളും ഉപയോഗിക്കുന്നതും എല്ലാം അവര്‍ കൂടെ കൂട്ടി.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.