ഹീറോ മോട്ടോ കോര്‍പ് തങ്ങളുടെ ആദ്യത്തെ 125 സിസി സ്‌കൂട്ടര്‍ പുറത്തിറക്കി. ഹീറോ ഡെസ്റ്റിനി 125 എന്ന പേരിലെ സ്‌കൂട്ടറിന് വില തുടങ്ങുന്നത് 54,650 രൂപയിലാണ്. മൂന്ന് നാല് ആഴ്ചകള്‍ക്കകം വിതരണം തുടങ്ങും.

ഓട്ടോമാറ്റിക് സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സംവിധാനവുമായി വിപണിയിലെത്തുന്ന ആദ്യ സ്‌കൂട്ടറാണ് ഡെസ്റ്റിനി. 125. 51 കിലോമീറ്ററാണ് ഹീറോ വാഗ്ദാനം ചെയ്യുന്ന മൈലേജ്. ജയ്പൂരിലെ ഗവേഷണ കേന്ദ്രത്തിലാണ് ഈ സ്‌കൂട്ടര്‍ പൂര്‍ണമായും വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒറ്റനോട്ടത്തല്‍ ഹീറോ ഡ്യുവെറ്റ് 110 സിസിയെ ഓര്‍മ്മിപ്പിക്കും ഡെസ്റ്റിനി.

എന്നാല്‍ വ്യത്യാസങ്ങള്‍ ഏറെയുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നിന്ന ഓട്ടോ എക്‌സ്‌പോയിലാണ് ഡെസ്റ്റിനിയുടെ കോണ്‍സെപ്റ്റ് രൂപം കമ്പനി ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം