News in its shortest

മോദി മാന്യമായ രീതിയില്‍ വോട്ടു തേടണം, പ്രധാനമന്ത്രിയെ ആക്രമിച്ച് മന്‍മോഹന്‍ സിംഗ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ ആക്രമണവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. നോട്ടു നിരോധനവും ജി എസ് ടിയും നടപ്പിലാക്കുമ്പോള്‍ സ്വന്തം സംസ്ഥാനത്തെ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ മോദി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. മോദി വോട്ടു തേടുന്ന ശൈലിയേയും സിംഗ് ആക്രമിച്ചു. മോദി കുറച്ചു കൂടെ മാന്യമായ രീതിയില്‍ വോട്ടു ചോദിക്കുമെന്ന് കരുതുന്നതായി അദ്ദേഹം ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞു.

നോട്ടുനിരോധനമേല്‍പ്പിച്ച പ്രഹരത്തില്‍ നിന്നും കരകയറിയ ജനതയുടെമേല്‍ ജി എസ് ടി വീണ്ടും പ്രഹരമേല്‍പ്പിച്ചു. ആരും നിങ്ങളുടോട് ചോദിച്ചില്ല. നിങ്ങളുടെ ബിസിനസ് എങ്ങനെ പോകുന്നുവെന്ന്. അദ്ദേഹം സൂറത്തില്‍ പ്രാദേശിക വ്യാപാരി സമൂഹത്തോട് പറഞ്ഞു.

സൂറത്തില്‍ മാത്രം 89,000 യന്ത്രത്തറികള്‍ ആക്രിയാക്കി വിറ്റു. 31,000 പേരുടെ തൊഴില്‍ നഷ്ടമായി. അദ്ദേഹം ഉദാഹരണങ്ങള്‍ നികത്തി.

വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.