News in its shortest

മോദിക്കാലത്തും ബാങ്ക് തട്ടിപ്പ്; പോയത് 95,700 കോടി

ധനികര്‍ കോടികള്‍ ബാങ്കിനെ തട്ടിച്ച് രാജ്യം വിട്ടപ്പോഴെല്ലാം ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രതിപക്ഷത്തിന് മുന്നില്‍ ഉന്നയിച്ചിരുന്ന വാദം ആ തട്ടിപ്പുകള്‍ എല്ലാം കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎയുടെ കാലത്താണ് എന്നാണ്. എന്നാല്‍ ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞത് അനുസരിച്ച് ഈ സാമ്പത്തികവര്‍ഷത്തെ ആദ്യ ആറ് മാസത്തില്‍ മാത്രം പൊതുമേഖല ബാങ്കുകളില്‍ നിന്നും തട്ടിയെടുത്തത് 95,700 കോടി രൂപയാണ്.

2019 ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ 3 വരെയുള്ള കണക്കുകള്‍ റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ ഉദ്ധരിച്ചാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ മറുപടി നല്‍കിയത്. 5,743 സംഭവങ്ങളിലായിട്ടാണ് ഈ വന്‍തുക തട്ടിയെടുത്തത്. തട്ടിപ്പുകള്‍ തടയുന്നതിന് 3.38 ലക്ഷം പ്രവര്‍ത്തനരഹിതമായ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരപ്പിച്ചുവെന്ന് മന്ത്രി പറഞ്ഞു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്18.കോം

Comments are closed.