News in its shortest

ഗവര്‍ണറുടെ ശമ്പളം വകയിരുത്തുന്നത് ഏതില്‍നിന്നാണ്

1) ഏത് അനുച്ഛേദം മുഖേനയാണ് ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തെ യൂണിറ്ററിയാക്കി മാറ്റാവുന്നത്

352

2) സുപ്രീംകോടതിയുടെ അധികാരങ്ങളെ വിപുലീകരിക്കാന്‍ ആര്‍ക്കാണ് അധികാരം

പാര്‍ലമെന്റ്

3) ഏത് ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന നിയമങ്ങളെയാണ് ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാക്കാന്‍ കഴിയാത്തത്

9

4) സുപ്രീംകോടതിക്ക് ഉള്ളതും ഹൈക്കോടതിക്ക് ഇല്ലാത്തതുമായ അധികാരം

ഉപദേശാധികാരം

5) ലോകസഭയിലെ പ്രസംഗങ്ങള്‍ ചെയ്യുന്നത് ആരെ സംബോധന ചെയ്തുകൊണ്ടാണ്

സ്പീക്കര്‍

6) 1955-ലെ അണ്‍ടച്ചബിലിറ്റി ഒഫന്‍സ് ആക്ടിനെ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ആക്ട് 1955 എന്ന് പുനര്‍നാമകരണം ചെയ്തത് ഏത് വര്‍ഷമാണ്

1976

7) എത്ര ദിവസം സഭാനടപടികളില്‍നിന്ന് വിട്ടുനിന്നാലാണ് ലോകസഭാംഗത്തിന് അംഗത്വം നഷ്ടമാകുന്നത്

60

8) സുപ്രീംകോടതിയുടെ ഉപദേശാധികാരം സംബന്ധിച്ച ആശയം ഇന്ത്യ കടംകൊണ്ടിരിക്കുന്നത് ഏത് രാജ്യത്തില്‍നിന്നാണ്

കാനഡ

9) ഇന്ത്യയില്‍ വധശിക്ഷ മാപ്പാക്കാന്‍ അധികാരമുള്ള ഏക ഭരണാധികാരി

പ്രസിഡന്റ്

10) പോസ്റ്റ്‌മോര്‍ട്ടം സമിതി എന്നറിയപ്പെടുന്ന പാര്‍ലമെന്ററി സമിതി

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

11) ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായം

പ്രായപരിധിയില്ല

12) നിയമസഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്

മുഖ്യമന്ത്രി

13) സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കുന്നത്

പാര്‍ലമെന്റ്

14) യു പി എസ് സി ചെയര്‍പേഴ്‌സണായ ആദ്യ വനിത

ആര്‍ എം ബാത്യു

15) സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കേണ്ടത് എവിടെയാണ്

ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്

16) 1986-ല്‍ പ്രഥമ ലോകഅദാലത്ത് നിലവില്‍ വന്നത്

ചെന്നൈ

17) ദേശീയ വിജ്ഞാന്‍ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം

2005

18) സ്ത്രീധന മരണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പ്

304ബി

19) ലോക്പാലിന്റെ ആസ്ഥാനം

ന്യൂഡല്‍ഹി

20) ഷെഡ്യൂള്‍ഡ് ഏരിയകളുടേയും ട്രൈബല്‍ ഏരിയകളുടേയും ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

244

kerala psc coaching kozhikode, best psc coaching center calicut, silver leaf psc academy kozhikode

21) ദേശീയ വനിതാ കമ്മിഷന്റെ ആസ്ഥാനം

നിര്‍ഭയ ഭവന്‍

22) സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടര്‍

ശ്യാം സരണ്‍ നേഗി

23) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് നിര്‍ബന്ധമാക്കിയ ആദ്യ സംസ്ഥാനം

ഗുജറാത്ത്

24) സ്വവര്‍ഗരതി നിയമവിധേയമാക്കാന്‍ ഐപിസിയില്‍ ഭേദഗതി വരുത്തിയ വകുപ്പ്

377

25) ഇന്ത്യയിലാദ്യമായി മൊബൈല്‍ കോര്‍ട്ട് ഏര്‍പ്പെടുത്തിയ സംസ്ഥാനം

ഹരിയാന

26) ലോകസഭാ തിരഞ്ഞെടുപ്പില്‍ കെട്ടിവച്ച പണം തിരികെ കിട്ടണമെങ്കില്‍ സാധുവായ വോട്ടിന്റെ എത്ര ഭാഗമാണ് ഒരു സ്ഥാനാര്‍ത്ഥി നേടേണ്ടത്

ആറിലൊന്ന്

27) ബജറ്റിനൊപ്പം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബില്ലുകള്‍ ഏതെല്ലാം

ഫിനാന്‍സ് ബില്‍, അപ്രോപ്രിയേഷന്‍ ബില്‍

28) പ്രസാര്‍ ഭാരതിയുടെ ആദ്യ ചെയര്‍മാന്‍

നിഖില്‍ ചക്രവര്‍ത്തി

29) ഇന്ത്യന്‍ ഭരണഘടനയുടെ ആദ്യ കരട് തയ്യാറാക്കിയത്

കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ അഡൈ്വസറി ബ്രാഞ്ച്

30) നാഷണല്‍ പാര്‍ട്ടിയായി അംഗീകരിക്കപ്പെടുന്നതിന്റെ മാനദണ്ഡം ഏതാണ്

മൂന്ന് സംസ്ഥാനങ്ങളിലായി 2 ശതമാനം (11) ലോകസഭാ സീറ്റുകള്‍, നാല് ലോകസഭാ സീറ്റിന് പുറമേ നാല് സംസ്ഥാനങ്ങളില്‍ ലോകസഭ/നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പോള്‍ ചെയ്ത വോട്ടിന്റെ 6 ശതമാനം, നാല് സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പദവി

31) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സിന്റെ എക്‌സ് ഒഫീഷ്യോ അധ്യക്ഷന്‍

ഉപരാഷ്ട്രപതി

32) ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി

ഫാത്തിമാബീവി

33) ആകെ ലോകസഭാംഗങ്ങളില്‍ എത്ര ഭാഗം പേര്‍ ഒരു നോട്ടീസില്‍ ഒപ്പിട്ടാലാണ് ദേശീയ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കാന്‍ വ്യവസ്ഥയുള്ളത്

പത്തിലൊന്ന്

34) ആമുഖത്തിലല്ലാതെ ഇന്ത്യന്‍ ഭരണഘടനയില്‍ സെക്കുലരന്‍ എന്ന വാക്ക് ഏത് അനുച്ഛേദത്തിലാണുള്ളത്

25

35) സംസ്ഥാന ഭൂപടത്തില്‍ ഇല്ലാത്തതും ഭൂമിശാസ്ത്രപരമായ പരിധി ഇല്ലാത്തതുമായ ഇന്ത്യയിലെ ഏക നിയമസഭാ നിയോജക മണ്ഡലം ഏത് സംസ്ഥാനത്തിലാണ്

സിക്കിം

36) ഗവര്‍ണറുടെ ശമ്പളം വകയിരുത്തുന്നത് ഏതില്‍നിന്നാണ്

കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് സ്റ്റേറ്റ്

37) സംസ്ഥാന തിരിഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന പ്രായപരിധി എത്ര വയസ്സാണ്

65

38) പാര്‍ലമെന്റിലെ അഡ് ഹോക്ക് കമ്മിറ്റികളെ നിയമിക്കുന്നത്

ലോകസഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനും

39) ഇന്ത്യന്‍ ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടുള്ള പദവികള്‍

അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ, അഡ്വക്കേറ്റ് ജനറല്‍ ഓഫ് സ്റ്റേറ്റ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

40) ലോകസഭയില്‍ അവിശ്വാസ പ്രമേയം അനുവദിക്കാന്‍ അനുമതി ലഭിച്ചാല്‍ അതിന്‍മേലുള്ള ചര്‍ച്ചയ്ക്ക് തിയതി നിശ്ചയിക്കുന്നത് ആരാണ്

ലോകസഭാ സ്പീക്കര്‍

41) നിയമസഭയില്‍ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തപക്ഷം ഗവര്‍ണര്‍ ചെയ്യുന്നത്

സ്വന്തം വിവേചനശേഷി പ്രയോഗിക്കും

42) ഇന്ത്യന്‍ പാര്‍ലമെന്റ് ഏത് വര്‍ഷമാണ് സുവര്‍ണ ജൂബിലി ആഘോഷിച്ചത്

2002

43) പ്രൊസീജ്യര്‍ എസ്റ്റാബ്ലിഷ്ഡ് ബൈ ലോ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്

ജപ്പാന്‍

44) രാജ്യസഭയുടെ റൂള്‍സ് കമ്മിറ്റിയുടെ അധ്യക്ഷനാര്

വൈസ് പ്രസിഡന്റ്

45) ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് 1992-ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരം മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് കേന്ദ്ര സര്‍വീസില്‍ 27 ശതമാനം സംവരണം പ്രാവര്‍ത്തികമാക്കിയത്

പി വി നരസിംഹറാവു

46) ഭരണഘടനയുടെ 371 എഫ് അനുച്ഛേദം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഗോവ

47) നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ രൂപവല്‍ക്കരണത്തിന് പ്രചോദനമായ ഭരണഘടനാ അനുച്ഛേദം

21

48) ലോകയുക്തയേയും ഉപലോകായുക്തയേയും പദവിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ആര്‍ക്കാണ് അധികാരം

സംസ്ഥാന നിയമസഭ

49) പ്രസാര്‍ ഭാരതി നിലവില്‍ വന്ന വര്‍ഷം

1997

50) ഇന്ത്യയിലെ ആദ്യത്തെ പ്രവിശ്യാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ രൂപം കൊണ്ട വര്‍ഷം

1929