News in its shortest

ഗൂഗിള്‍ മാപ്പില്‍ വഴിതെറ്റാതിരിക്കാന്‍ 7 കല്‍പനകളുമായി മോട്ടോര്‍ വാഹന വകുപ്പ്‌

ഒരു യാത്ര പോകുമ്പോള്‍ വഴിയറിയില്ലെങ്കില്‍ ചോദിച്ച് ചോദിച്ച് പോകാമെന്നുള്ള പതിവ് സാങ്കേതിക വിദ്യ വളര്‍ന്നപ്പോള്‍ ഗൂഗിള്‍ മാപ്പിനോട് ഒന്ന് ചോദിച്ചാല്‍ പല വഴികള്‍ പറഞ്ഞുതരുമെന്നായി.

നടക്കണോ ഇരുചക്രവാഹനത്തില്‍ പോകണമോ നാലുചക്രത്തില്‍ പോകണോ അതില്‍ എളുപ്പവഴിയേത്, തിരക്കേറിയ റോഡേത് എന്നൊക്കെ ഗൂഗിള്‍ അല്‍ഗോരിതം കാണിച്ച് തരുമായിരുന്നു.

എന്നാല്‍, തിരക്കില്ലാത്ത വഴിയേ പോയി എട്ടിന്റെ പണി വാങ്ങിയ സംഭവങ്ങളുടെ വാര്‍ത്തകള്‍ നമ്മള്‍ ധാരാളം വായിച്ചിട്ടുമുണ്ട്. ഏതായാലും, ഇനിയങ്ങനെ ഉണ്ടായി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും യാത്രക്കാര്‍ പണിവാങ്ങിക്കൊടുക്കാതിരിക്കാനായി കേരള മോട്ടോര്‍ വാഹന വകുപ്പ് 7 കല്‍പനകള്‍ ഇറക്കിയിട്ടുണ്ട്.

അവ ഇതാണ്.

silver leaf psc academy, silver leaf psc academy kozhikode, kerala psc silver leaf academy, kerala psc coaching kozhikode

1) എളുപ്പത്തില്‍ എത്തുന്ന വഴിയായി ഗൂഗിള്‍ മാപ്പിന്റെ അല്‍ഗോരിതം ട്രാഫിക് കുറവുള്ള റോഡുകളാണ് ആദ്യം നിര്‍ദ്ദേശിക്കുക.

2) തിരക്ക് കുറവുള്ള റോഡുകള്‍ എപ്പോഴും സുരക്ഷിതം ആകണമെന്നില്ല.

3) തോടുകള്‍ കരകവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്രം സാധ്യമല്ലാത്ത റോഡുകളിലും വീതി കുറഞ്ഞതും സുഗമസഞ്ചാരം സാധ്യമല്ലാത്ത റോഡുകളിലുമാണ് തിരക്ക് കുറഞ്ഞിരിക്കുക.

4) ഈ ദുര്‍ഘടങ്ങള്‍ തിരിച്ചറിയാന്‍ ഗൂഗിള്‍ മാപ്പിന് കഴിയില്ല. അതിനാല്‍ യാത്രക്കാരന് ലക്ഷ്യ സ്ഥാനത്ത് എത്താന്‍ കഴിയില്ല.

5) ജിപിഎസ് സിഗ്നല്‍ നഷ്ടപ്പെട്ട് രാത്രിയില്‍ ഊരാക്കുടുക്കില്‍പ്പെടാം

6) അപകട സാധ്യത കൂടിയ മഴ, രാത്രി കാലങ്ങളില്‍ അപരിചിതമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം

7) സിഗ്നല്‍ നഷ്ടമാകാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ ഗൂഗിള്‍ മാപ്പിലെ ഓഫ്‌ലൈന്‍ റൂട്ട്, മാപ്പ് ഡൗണ്‍ലോഡ് ചെയ്ത് വയ്ക്കണം.

അപ്പോള്‍ എല്ലാവര്‍ക്കും വായിച്ചോ.കോം ടീമിന്റെ ശുഭയാത്രാ ആശംസകള്‍.

ഗൂഗിള്‍ മാപ്പില്‍ വഴിതെറ്റാതിരിക്കാന്‍ 7 കല്‍പനകളുമായി മോട്ടോര്‍ വാഹന വകുപ്പ്‌

80%
Awesome
  • Design