News in its shortest

ആമസോണ്‍ ഉപകരണങ്ങളില്‍ യൂടൂബ് ലഭ്യമാകുന്നത് ഗൂഗിള്‍ നിര്‍ത്തലാക്കി

ഗൂഗിളും ആമസോണും തമ്മിലെ കിടമത്സരം പുതിയ തലത്തിലേക്ക്. ആമസോണിന്റെ ഫയര്‍ ടിവിയിലും എക്കോ ഷോ ഉപകരണങ്ങളിലും യൂടൂബിന്റെ വീഡിയോ സേവനം ഗൂഗിള്‍ നിര്‍ത്തലാക്കി.

ആമസോണിന്റെ ഉപകരണങ്ങളുമായി മത്സരിക്കുന്ന ഗൂഗിള്‍ ഉത്പന്നങ്ങളെ ആമസോണ്‍ വില്‍ക്കാന്‍ വിസമ്മതിച്ചതാണ് ഗൂഗിളിനെ പ്രകോപിപ്പിച്ചത്.

ഫയര്‍ ടിവിയുടെ പകരക്കാരനായ ഗൂഗിളിന്റെ ക്രോംകാസ്റ്റ് സ്ട്രീമിങ് ഉപകരണവും ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഹോം എന്ന വിളിക്കുന്ന സ്പീക്കറും ആമസോണ്‍ വില്‍ക്കുന്നുണ്ടായിരുന്നില്ല. ഹോം ആമസോണിന്റെ ഇക്കോയുമായി മത്സരത്തിലാണ്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദഇന്ത്യന്‍എക്‌സ്പ്രസ്.കോം

Comments are closed.