News in its shortest

ഗോകുലം എഫ് സിയില്‍ നാലാം വിദേശ താരമെത്തി

കോഴിക്കോട്: ഗോകുലം കേരള എഫ് സി മാലിയില്‍ നിന്നുമുള്ള സ്ട്രൈക്കര്‍ സാലിയോ ഗുയ്ണ്ടോയുമായി കരാര്‍ ഒപ്പിട്ടു. ഗോകുലത്തിന്റെ നാലാമത്തെ വിദേശതാരമാണ് 24 വയസുകാരനായ സാലിയോ ഗുയ്ണ്ടോ.

തുര്‍ക്കി, ടുണീഷ്യ, ബഹ്റൈന്‍, അല്‍ബേനിയ എന്നീ രാജ്യങ്ങളില്‍ കളിച്ച പരിചയവുമായിട്ടാണ് സാലിയോ ഗുയ്ണ്ടോ മലബാറിലേക്ക് വരുന്നത്. 2015 അണ്ടര്‍ 20 ലോക കപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയ മാലി ടീമില്‍ അംഗമായിരിന്നു സാലിയോ. കഴിഞ്ഞ വര്‍ഷം അല്‍ബേനിയന്‍ ലീഗില്‍ 11 ഗോള്‍ നേടി.

‘ഗോകുലത്തില്‍ സൈന്‍ ചെയ്യുന്നതില്‍ വളരെയേറെ സന്തോഷം ഉണ്ട്. ഗോകുലത്തിന്റെ കൂടെ ഞാന്‍ പരിശീലനം ആരംഭിച്ചു. യുവാക്കള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന ടീമാണ് ഗോകുലം. ഗോകുലത്തിന്നു വേണ്ടി ഐ ലീഗ് ജയിക്കണം എന്നാണ് എന്റെ ലക്ഷ്യം,’ സാലിയോ പറഞ്ഞു.

‘ഗോള്‍ അടിക്കുവാന്‍ കഴിവുള്ള കളിക്കാരനാണ് സാലിയോ. ഇടതു കലിനെക്കൊണ്ടും, വലതു കാലിനെ കൊണ്ടും ഗോള്‍ സ്‌കോര്‍ ചെയുവാന്‍ സാലിയോയ്ക്ക് പറ്റും. നല്ല വേഗതയാണ് സാലിയോയുടെ വേറെ സവിശേഷത,’ പരിശീലകനായ വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അന്നീസ് പറഞ്ഞു.

# ഗോകുലം എഫ് സി #GKFC

Comments are closed.