News in its shortest

മാധ്യമ സ്വാതന്ത്ര്യം പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയില്‍

ആഗോള മാധ്യമ സ്വാതന്ത്ര്യം കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട്. 172 രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പഠനത്തില്‍ തുര്‍ക്കി, ബ്രസീല്‍, ബംഗ്ലാദേശ്, ബുറുണ്ടി, മാസഡോണിയ എന്നീ രാജ്യങ്ങളില്‍ പത്തുവര്‍ഷത്തിനിടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങ് വീണുവെന്ന് കണ്ടെത്തി.

2006-ന് ശേഷം ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് സാധാരണമായി. ആ വര്‍ഷമാണ് ട്വിറ്റര്‍ ആരംഭിച്ചത്. മുമ്പെങ്ങുമില്ലാത്തവിധം നിയമങ്ങള്‍ നടപ്പിലാക്കി സര്‍ക്കാരുകള്‍ സ്വകാര്യ ആശയവിനിമയങ്ങളെ നിയന്ത്രിക്കുകയാണ്.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.