News in its shortest

കോഴിക്കോട് മാനാഞ്ചിറ സ്ക്വയറില്‍ ഫുട്ബോള്‍ ഫിലിം ഫെസ്റ്റിവല്‍

കോഴിക്കോട്: 2023 ഫെബ്രുവരിയില്‍ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന 25-ാമത് ലോക ഫുട്ട്  വോളി ചാംപ്യന്‍ഷിപ്പിന്‍റെ പ്രചാരണാര്‍ഥം നവംബര്‍ 15, 16, 17 തീയതികളില്‍ മാനാഞ്ചിറ സ്ക്വയറില്‍ ഫുട്ബോള്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഫൂട്ട്  വോളി അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഫൂട്ട്  വോളി  അസോസിയേഷന്‍ ഓഫ് കേരള, കേരളാ സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി, കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഫിലിം സൊസൈറ്റി എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മൂന്നു ദിവസത്തെ ഫിലിം ഫെസ്റ്റിവല്‍ 15 ന് വൈകീട്ട് 4.30ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ നരസിംഹുംഗരി ടി.എല്‍. റെഡ്ഡി മുഖ്യാതിഥിയായിരിക്കും.

സിനിമാ, കായിക, സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും.

മൂന്നു ദിവസവും വൈകീട്ട് 6 മുതല്‍ രണ്ട് സിനിമകളും ശേഷം ഖത്തര്‍ ലോകകപ്പ് ആവേശം മലയാളികള്‍ക്ക് മുന്നിലെത്തിക്കുവാന്‍ തയ്യാറാക്കിയ 15 മിനിറ്റിന്‍റെ ‘ഖത്തരീയ’അറേബ്യന്‍ മാമാങ്കവും ഉണ്ടാകും.

വിവിധ ദിവസങ്ങളിലായി ബെര്‍ത്ത് ഓഫ് ഏ ലെജന്‍ഡ്, ലൗവിംഗ് മറഡോണ, ടൂ എസ്കോബാര്‍സ്, ക്യാപ്റ്റന്‍, ടൂ ഹാഫ് ടൈംസ് ഇന്‍ ഹെല്‍ എന്നീ വിശ്വവിഖ്യാതമായ ചലച്ചിത്രങ്ങള്‍ ആണ്  പ്രദര്‍ശിപ്പിക്കുന്നത്.

സോക്കറിന്‍റെ ആവേശം ലോകമൊന്നാകെ അലയടിക്കുന്ന, ലോകകപ്പിലേക്ക് നാം പിച്ചവെച്ച് നടക്കുന്ന സമയത്ത് ഈ സന്ദര്‍ഭത്തിലൂടെ നമുക്ക് ഏറെ പരിചിതമല്ലാത്ത ഫുട്വോളിയെ കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

സംഘാടക സമിതിയില്‍പ്പെട്ട ഫുട്വോളി അസോസിയേഷന്‍ ഇന്ത്യ സെക്രട്ടറി ജനറല്‍ ഏ.കെ. മുഹമ്മദ് അഷ്റഫ്, ഓര്‍ഗനൈസിംഗ് കമ്മിറ്റി സി.ഇ.ഒ അബ്ദുല്ല മാളിയേക്കല്‍, ഭാരവാഹികളായ കെ.വി. അബ്ദുള്‍ മജീദ്, സുബൈര്‍ കൊളക്കാടന്‍, ആര്‍. ജയന്ത് കുമാര്‍, ഡോ: അബ്ദുള്‍ നാസര്‍, പി. മുജീബ് റഹ്മാന്‍, ചലച്ചിത്ര അക്കാദമി റീജിണല്‍ കോ-ഓര്‍ഡിനേറ്റര്‍ പി. നവീന, കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഫിലിം സൊസൈറ്റി കണ്‍വീനര്‍ ഏ.വി. ഫര്‍ദിസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേ നമ്പര്‍: ചലച്ചിത്ര അക്കാദമി റീജിണല്‍ കോ-ഓര്‍ഡിനേറ്റര്‍ പി. നവീന (മൊബൈല്‍: 90488 5002). കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഫിലിം സൊസൈറ്റി കണ്‍വീനര്‍ ഏ.വി. ഫര്‍ദിസ് (മൊബൈല്‍: 98465 10219). ഫുട്വോളി അസോസിയേഷന്‍ ഇന്ത്യ സെക്രട്ടറി ജനറല്‍ ഏ.കെ. മുഹമ്മദ് അഷ്റഫ് (മൊബൈല്‍: 85938 17700)

കോഴിക്കോട് മാനാഞ്ചിറ സ്ക്വയറില്‍ ഫുട്ബോള്‍ ഫിലിം ഫെസ്റ്റിവല്‍
വാശി film review: എന്താണ് മീ ടൂ? 1 kozhikode movie release, kozhikode theaters, kozhikode news, kozhikode me too, kozhikode film, kozhikode film release, kozhikode new film kozhikode new movie kozhikode release
80%
Awesome
  • Design

Comments are closed.