News in its shortest

കൊച്ചി, കോഴിക്കോട് ഫ്‌ളൈ ദുബായ് സര്‍വീസുകള്‍ക്ക് മെയ് 9 മുതല്‍ മാറ്റം

ദുബായ്: കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള ഫ്‌ളൈ ദുബായ് വിമാനങ്ങള്‍ മെയ് 9 മുതല്‍ ജൂണ്‍ 22 വരെ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വടക്ക് ഭാഗത്തെ റണ്‍വേയുടെ നവീകരണ ജോലികള്‍ ഈ തിയതികളില്‍ നടക്കുന്നതു കൊണ്ടാണ് അവ ദുബായ് വേള്‍ഡ് സെന്‍ട്രലിലേക്ക് മാറുന്നത്.

കൊച്ചിയും കോഴിക്കോടും അടക്കം 34 കേന്ദ്രങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് വേള്‍ഡ് സെന്‍ട്രലിലേക്ക് മാറ്റുക. 95-ലേറെ കേന്ദ്രങ്ങളിലേക്ക് ഫ്‌ളൈ ദുബായ് സര്‍വീസ് നടത്തുന്നത്. വേള്‍ഡ് സെന്‍ട്രലിലേക്ക് മാറുന്ന 34-ല്‍ കാഠ്മണ്ടു, ഖാര്‍ത്തൂം, അലക്‌സാന്‍ഡ്രിയ, എന്റബെ, മഷാദ് എന്നിവിടങ്ങളിലേക്ക് ദുബായ് ഇന്റര്‍നാഷണലില്‍ നിന്നും സര്‍വീസ് നടത്തുമെന്ന് ഫ്‌ളൈ ദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘയ്ത് അല്‍- ഘയ്ത് പറഞ്ഞു. ലോകത്തിലെ മുന്‍ നിര വിമാനത്താവളമെന്ന സ്ഥാനം നിലനിര്‍ത്താന്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ വിപുലീകരണം അനിവാര്യമാണ്. 2019 ലും റണ്‍വേ വിപുലീകരിച്ചു. അന്നും കുറേ ഫ്‌ളൈ ദുബായ് സര്‍വീസുകള്‍ വേള്‍ഡ് സെന്‍ട്രലിലേക്ക് മാറ്റിയിരുന്നു. നവീകരണത്തിനു ശേഷം സര്‍വീസുകള്‍ ദുബായ് ഇന്റര്‍നാഷണലില്‍ നിന്ന് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഫ്‌ളൈ ദുബായ് വെബ് സൈറ്റില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ എയര്‍ലൈനില്‍ നിന്ന് യാത്രക്കാരെ ബന്ധപ്പെടുന്നതുമാണ്. വേള്‍ഡ് സെന്‍ട്രലില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ പാര്‍ക്കിങ് സൗകര്യമുണ്ടാവും. കൂടാതെ വേള്‍ഡ് സെന്‍ട്രലില്‍ നിന്ന് ദുബായ് ഇന്റര്‍നാഷണലിലേക്കും തിരിച്ചും ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി സൗജന്യ ബസ് സര്‍വീസ് നടത്തുന്നതുമാണ്.

kerala psc coaching center kozhikode, calicut psc coaching center, psc coaching center kozhikode, silver leaf calicut, silver leaf psc academy

കൊച്ചിക്കും കോഴിക്കോടിനും പുറമെ ആഡിസ് അബാബ, അഹമ്മദാബാദ്, അലക്‌സാണ്‍ഡ്രിയ, അല്‍ ഉല, ബഹറിന്‍, ചറ്റോഗ്രാം, ചെന്നൈ, ഡല്‍ഹി, ദമാം, ധാക്ക, ദോഹ, എന്റബെ, ഫൈസ്ലാബാദ്, ഹൈദരാബാദ്, ജിദ്ദ, കറാച്ചി, കാഠ്മണ്ടു, ഖാര്‍ത്തും, കോല്‍ക്കത്ത, കുവൈറ്റ്, ലക്‌നോ, മദീന, മഷാദ്, മുല്‍ടാന്‍, മുംബൈ, മസ്‌കറ്റ്, നജാബ്, ഖത്തര്‍, റിയാദ്, സലാല, സിയാല്‍ക്കോട്ട്, യാന്‍ബു എന്നിവയാണ് വേള്‍ഡ് സെന്‍ട്രലിലക്ക് മാറുന്ന 34 സര്‍വീസുകള്‍.

IATA Travel Centre, IATA destination tracker എന്നിവയില്‍ കാണുന്നതു പ്രകാരമുള്ള എല്ലാ ചട്ടങ്ങളും യാത്രക്കാര്‍ പാലിക്കേണ്ടതാണ്. അവര്‍ക്ക് flydubai.com-ലെ COVID 19 information hub സന്ദര്‍ശിക്കാവുന്നതുമാണ്. ടിക്കറ്റുകള്‍ flydubai.com ലോ ദുബായ് കോള്‍ സെന്ററിലോ (+971)600 54 44 45 ബുക്ക് ചെയ്യാവുന്നതാണ്. ടൈം ടേബിള്‍, ടിക്കറ്റ് നിരക്ക് എന്നിവയ്ക്ക്‌വttps://www.flydubai.com/en/plan/timetable സന്ദര്‍ശിക്കുക.

flydubai has announced today that it will operate flights to select destinations from Dubai World Central (DWC) in order to provide more travel options to passengers during the northern runway refurbishment project announced by Dubai Airports. The rehabilitation project is scheduled to take place from 09 Mayto 22 June 2022.

80%
Awesome
  • Design

Comments are closed.