News in its shortest

ഭൂരിപക്ഷ ഏകാധിപത്യം വിഴുങ്ങിയ ഗുജറാത്തില്‍ രക്ഷയില്ലാതെ ആദിവാസികളും ദളിതരും മുസ്ലിങ്ങളും

ഇന്ത്യന്‍ ഭരണഘടനയില്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. എന്നാല്‍ 22 വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരല്ല. നിയമത്തിന് മുന്നില്‍ മേല്‍ജാതിക്കാരായ ഹിന്ദുവിന് ലഭിക്കുന്ന പരിഗണന മുസ്ലിമിനോ ആദിവാസിക്കോ ദളിതനോ ലഭിക്കില്ല.

ഹിന്ദു വര്‍ഗീയത ഏറ്റവും അധികം ബാധിക്കപ്പെട്ട ഒന്നാണ് ഗുജറാത്തിലെ പൊലീസ്. ഒരു മുന്‍ ജഡ്ജി ഇതേക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. അദ്ദേഹം സര്‍വീസിലുണ്ടായിരുന്നപ്പോള്‍ ഏകദേശം എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു കൊലപാതക കേസില്‍ കൃത്യമായി അന്വേഷണം നടത്തി പ്രതിയെ പിടിച്ചു. പക്ഷേ, ഏഴുവയസ്സുകാരിയെ ഹിന്ദുവായ ഒരാള്‍ ബലാല്‍സംഗം ചെയ്തപ്പോള്‍ ഇയാളുടെ അന്വേഷണം വളരെ മോശമായിരുന്നു.

മുസ്ലിങ്ങള്‍ കുറ്റാരോപിതര്‍ ആകുമ്പോള്‍ അയാള്‍ കുറ്റക്കാരനാണെന്ന് എല്ലാവരും ചിന്തിക്കും.

ഗുജറാത്തില്‍ മുസ്ലിങ്ങള്‍ക്ക് യാതൊരു മാനുഷികാവകാശങ്ങളുമില്ല. അവരെ നിയമപരമായി അറസ്റ്റ് ചെയ്യുക പോലുമില്ല. ദിവസങ്ങളോളം കസ്റ്റഡിയില്‍ സൂക്ഷിക്കും. മൂന്നാം മുറ പ്രയോഗിച്ച് കുറ്റസ്സമ്മതം നടത്താന്‍ ശ്രമിക്കും. എന്നാല്‍ കോടതിയില്‍ ഹാജരാക്കുകയില്ല. പലപ്പോഴും ആരെങ്കിലും ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കുമ്പോഴാകും കോടതിയില്‍ ഹാജരാക്കുക.

വിശദമായ വായനക്ക് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍

Comments are closed.