ഒരു റണ്‍ തോല്‍വിക്ക് പകരം വീട്ടി ഇംഗ്ലണ്ട്, ഇത്തവണ രണ്ട് റണ്‍ വിജയം

96

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് രണ്ട് റണ്‍സ് വിജയം. ഇംഗ്ലണ്ടിന്റെ 204 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഒരു റണ്‍സിന് തോറ്റിരുന്നു.

അവസാന നിമിഷംവരെ ആവേശം മുറ്റി നിന്ന മത്സരം ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന രണ്ട് പന്തില്‍ മൂന്ന് റണ്‍സ് മതിയായിരുന്നു. എന്നാല്‍ ടോം കുറാന്‍ ഡ്വെയ്ന്‍ പ്രിട്ടോറിയസിനേയും ജോണ്‍ ഫോര്‍ട്ടൂണിനേയും പുറത്താക്കി ഇംഗ്ലീഷ് വിജയം ഉറപ്പിച്ചു.

ഇംഗ്ലണ്ടിന് വേണ്ടി സ്റ്റോക്‌സ് 47 ഉം റോയ് 40 ഉം മൊയീന്‍ 39 റണ്‍സും എടുത്തു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഡി കോക്ക് 65 ഉം വാന്‍ ഡെര്‍ ഡുസെന്‍ 43 ഉം റണ്‍സെടുത്തു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ബിബിസി.കോം

Comments are closed.