News in its shortest

അഗസ്തി വാക്കുപാലിച്ചു, മൊട്ടയടിച്ചു

2,252

ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പില്‍ എംഎം മണി 20,000-ത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് വിജയിച്ചാല്‍ മൊട്ടയടിക്കുമെന്ന് പറഞ്ഞ വാക്ക് എതിരാളിയായ ഇഎം അഗസ്തി പാലിച്ചു. എല്‍ഡിഎഫിനുവേണ്ടി മണിയും യുഡിഎഫിനുവേണ്ടി അഗസ്തിയും ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പില്‍ അഗസ്തി പരാജയപ്പെട്ടിരുന്നു. പരാജയം മുന്നില്‍ കണ്ടപ്പോള്‍ തന്നെ അദ്ദേഹം മൊട്ടയടിക്കുമെന്ന വാക്ക് പാലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മൊട്ടയടിക്കരുതെന്ന് മണി അഭ്യര്‍ത്ഥിച്ചിരുന്നു.

ചൊവ്വാഴ്ച്ച അഗസ്തി മൊട്ടയടിച്ച പടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

അഗസ്തി വാക്കുപാലിച്ചു, മൊട്ടയടിച്ചു

Comments are closed.