എന്തൊരു വൃത്തികെട്ട മനസ്സാണ് സാജാ നിങ്ങളുടേത്: ഭാഗ്യലക്ഷ്മി

70

“ഭാഗ്യലക്ഷ്മി യുടെ അഹങ്കാരത്തിന് മകന് അപകടമോ”മറുനാടൻ മലയാളിയുടെ വാർത്തയാണ്.. ഒരു ദുരവസ്ഥയിലൂടെ കടന്നു പോകുമ്പോൾ നമ്മൾ ധൈര്യം കൈവിടരുത് എന്ന് എഴുതിയതിനാണ് ഈ കമന്റ്.. എന്തൊരു വൃത്തികെട്ട മനസ്സാണ് സാജാ നിങ്ങളുടേത്..

സ്വന്തം അമ്മ ഇതേപോലെ ഒരു അവസ്ഥയിലൂടെ കടന്നു പോകേണ്ട ഗതി വരുമ്പോൾ നിങ്ങൾക്ക് ഇത് തന്നെ വരണം എന്ന് നിങ്ങളുടെ വാർത്തകൾ മാധ്യമ പ്രവർത്തനം കണ്ട ജനം നിങ്ങളുടെ അമ്മയോട് പറയില്ലേ? അങ്ങനെ സംഭവിക്കാതിരിക്കട്ടേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.ഇങ്ങനെയൊരു തലക്കെട്ട് എഴുതിയാലേ ജനം വായിക്കൂ എന്നല്ലേ നിങ്ങൾ ഉദ്ദേശിക്കുന്നത്…

"ഭാഗ്യലക്ഷ്മി യുടെ അഹങ്കാരത്തിന് മകന് അപകടമോ"മറുനാടൻ മലയാളിയുടെ വാർത്തയാണ്.. ഒരു ദുരവസ്ഥയിലൂടെ കടന്നു പോകുമ്പോൾ നമ്മൾ…

Posted by Bhagyalakshmi Kumaran on Saturday, 11 July 2020

അതിൽ നിന്ന് മനസിലാവും എത്തരത്തിലുളളവരാണ് നിങ്ങളുടെ വായനക്കാർ/ കേൾവിക്കാർ എന്ന്.. ഇതിൽ വിചിത്രം ഇത് വായിക്കുന്നതും ഒരു സ്ത്രീ…ലജ്ജയുണ്ട് നിങ്ങളുടെ ഈ മാധ്യമ സമീപനത്തോട്..ഇതിലും ഭേദം… ഞാൻ പറയുന്നില്ല..

പാവം ജീവിക്കാൻ നിങ്ങൾ പെടുന്ന പാട്… സാജാ ദുഖമുണ്ട് നിങ്ങളെ ഓർത്ത്.. ആശയ ദാരിദ്ര്യം ആണോ നിങ്ങളെക്കൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിക്കുന്നത്?നിങ്ങളെ പോലെ വേറെയും ചില മാധ്യമങ്ങൾ ഉണ്ട്… എല്ലാവർക്കും ചേർത്താണ് ഇത്.ഈ പോസ്റ്റ് ന്റെ തലക്കെട്ട് നിങ്ങൾ എന്ത് കൊടുക്കും സാജാ.. മറുനാടൻ മലയാളിയെ ശപിച്ചുകൊണ്ട് ഭാഗ്യലക്ഷ്മി എന്നോ.

ഭാഗ്യലക്ഷ്മി മകന് അപകടമുണ്ടായി ഐസിയുവില്‍ കഴിഞ്ഞ ദിവസങ്ങള്‍ ഓര്‍ക്കുന്നു

അവന്‍ നിലത്ത് കിടന്ന് വിറയ്ക്കുന്നുണ്ടായിരുന്നുവത്രെ എന്റെ വീട്ടില്‍ നിന്ന് നടക്കാവുന്ന ദൂരത്താണ് അപകടം നടന്നത്. പക്ഷെ ഞാനറിയുന്നില്ല എന്റെ മകന്‍ ജീവന് വേണ്ടി പിടയുകയാണെന്ന്..

Comments are closed.