News in its shortest

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹിന്ദുത്വ നേതാക്കള്‍

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും സംരക്ഷിക്കണമെന്നും ത്രിദിന ഹിന്ദു ധര്‍മ സന്‍സദ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി പശുവിനെ കൊല്ലുന്നവര്‍ യഥാര്‍ത്ഥ പശു സംരക്ഷകര്‍ ആക്രമിക്കുന്നതും പശുവിനെ കൊല്ലുന്നതുമായ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി വിശ്വ ഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി സുരേന്ദ്ര കുമാര്‍ ജയിന്‍ പറഞ്ഞു.

രാജ്യത്തെമ്പാടുമായി അത്തരത്തില്‍ 200 സംഭവങ്ങള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഉണ്ടായി. 14-15 കേസുകളിലാണ് ഗോ സംരക്ഷകര്‍ ഇടപെട്ടിട്ടുള്ളതെന്നും മറ്റുള്ളവ തങ്ങള്‍ക്ക് എതിരെ കെട്ടിച്ചമച്ചതാണെന്നും കുമാര്‍ പറയുന്നു. ബീഫ് പാര്‍ട്ടികള്‍ നടത്തുന്ന
വിഷയത്തില്‍ കര്‍ണാടകത്തിലേയും കേരളത്തിലേയും രാഷ്ട്രീയ പാര്‍ട്ടികളെ കുമാര്‍ വിമര്‍ശിച്ചു. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദിന്യൂസ്മിനുട്ട്.കോം

Comments are closed.