News in its shortest

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി പാക് ഭീകരന്‍ ഹാഫിസ് സെയ്ദ്‌

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജമാത്ത് ഉദ് ദവാ നേതാവ് ഹാഫിസ് സെയ്ദിനെ വീട്ടുതടങ്കലില്‍ നിന്നും ലാഹോര്‍ ഹൈക്കോടതി വിട്ടയച്ച് ദിവസങ്ങള്‍ക്കുശേഷം തന്റെ ഭാവി പരിപാടികള്‍ പ്രഖ്യാപിച്ചു. 2018 ല്‍ പാകിസ്താനില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് സെയ്ദ്.

മില്ലി മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയുടെ പ്രതിനിധിയായി ദേശീയ അസംബ്ലിയിലേക്ക് മത്സരിക്കുകയാണ് പദ്ധതി. എന്നാല്‍ ഏത് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നതെന്ന് ഹാഫിസ് വെളിപ്പെടുത്തിയില്ല. ലാഹോറില്‍ ഹാഫിസിനെ തടങ്കലില്‍ ആക്കിയിരുന്നപ്പോള്‍ ജമാത്ത് ഉദ് ദവ തുടങ്ങിയ പാര്‍ട്ടിയാണ് മില്ലി മുസ്ലിം ലീഗ്. പാകിസ്താനെ യഥാര്‍ത്ഥ ഇസ്ലാമിക രാജ്യമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നാണ് പ്രഖ്യാപനം.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ഫസ്റ്റ്‌പോസ്റ്റ്.കോം

Comments are closed.