News in its shortest

ബിജെപി വിരുദ്ധ കൂട്ടുകെട്ടില്‍ കോണ്‍ഗ്രസ് വേണ്ട, സിപിഐഎം കരട് പ്രമേയമായി


കോണ്‍ഗ്രസുമായി സഖ്യം വേണമോയെന്ന വിഷയത്തില്‍ വ്യക്തത വരുത്തി സിപിഐഎം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കുന്നതിന് കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ വേണ്ടെന്ന് സിപിഐഎം കരട് രാഷ്ട്രീയ പ്രമേയം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം കഴിഞ്ഞ ദിവസമാണ് സിപിഐഎം പുറത്ത് വിട്ടത്. മതേതര, ജനാധിപത്യ കക്ഷികളെ അണിനിരത്തി ബിജെപിയെ തോല്‍പിക്കുകയാണ് മുഖ്യദൗത്യം. എങ്കിലും കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പാടില്ലെന്ന് കരട് രാഷ്ട്രീയ പ്രമേയം പറയുന്നു.

ജനങ്ങളുമായുള്ള ബന്ധം നിരന്തരം ശക്തിപ്പെടുത്തി, വര്‍ഗ, ബഹുജന സമരങ്ങള്‍ പാര്‍ട്ടി ഏറ്റെടുത്ത് നടത്തുകയും ചെയ്തു മാത്രമേ സ്വാധീനമില്ലാത്ത മേഖലകളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാകൂവെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: മനോരമഓണ്‍ലൈന്‍.കോം

Comments are closed.