News in its shortest

കൊറോണ വ്യാജ വാർത്ത: മൂന്ന് പേർക്കെതിരെ കേസ്‌

കൊറോണ വൈറസ് ബാധ സംബന്ധിച്ച വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ കേസെടുക്കുമെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മെഡിക്കൽ ബുളളറ്റിൻ സംബന്ധിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ നില മെച്ചപ്പെട്ടതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംബന്ധിച്ച നിരീക്ഷണം ശക്തമാക്കിയാതായും ആശങ്കാജനകമായി ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

Comments are closed.