News in its shortest

കോവിഡ് 19: ജയിലുകളില്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിക്കും

കോവിഡ്-19ൻ്റെ പശ്ചാത്തലത്തിൽ മാസ്കുകൾക്ക് ക്ഷാമവും വിലവവർദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാൽ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ മാസ്കുകൾ നിർമ്മിക്കാൻ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം സെൻട്രൽ പ്രിസണുകളിൽ അടിയന്തിര നിർമ്മാണം ആരംഭിക്കും.

മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതായിരിക്കും. കേരളം ഒറ്റക്കെട്ടായാണ് കോവിഡ്-19 പകർച്ചവ്യാധിയെ നേരിടുന്നത്. ആ ഉദ്യമത്തിൽ ജയിൽ അന്തേവാസികളും തങ്ങളാൽ കഴിയും വിധം ഇതുവഴി പങ്കു ചേരുകയാണ്.

Comments are closed.