News in its shortest

ആര്‍ എസ് എസിനെ കുറിച്ച് സിനിമ, തിരക്കഥ എഴുതുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്ത്, ലക്ഷ്യം മുഖംമിനുക്കല്‍


അടുത്ത ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു ബ്രഹ്മാണ്ട ചിത്രം തിയേറ്ററുകളിലെത്തും. ആര്‍ എസ് എസിനെ കുറിച്ച് 180 കോടി രൂപ മുടക്കിയെടുക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജേന്ദ്രപ്രസാദാണ്.

ആര്‍ എസ് എസിന്റെ ചരിത്രത്തെ കുറിച്ചുള്ള സിനിമയുടെ തിരക്കഥ വായിച്ച് പദ്ധതിക്ക് സംഘപരിവാര്‍ തലവന്‍ മോഹന്‍ ഭഗവത് പച്ചക്കൊടി കാണിച്ചു. നേരത്തെ സിനിമ സംവിധാനം ചെയ്യുന്നത് മലയാള സംവിധായകന്‍ പ്രിയദര്‍ശനായിരിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആരാണ് സംവിധാനം ചെയ്യുകയെന്ന് ഇതുവരെ തീരുമാനമായില്ലെന്ന് ദിപ്രിന്റ്.ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ദിപ്രിന്റ്.ഇന്‍

Comments are closed.