Home പലവക സിവില്‍ സര്‍വീസ് ലക്ഷ്യമിടുന്നവര്‍ക്ക് 26-ാം റാങ്കുകാരിക്ക് നല്‍കാനുള്ള നാല് പാഠങ്ങള്‍

സിവില്‍ സര്‍വീസ് ലക്ഷ്യമിടുന്നവര്‍ക്ക് 26-ാം റാങ്കുകാരിക്ക് നല്‍കാനുള്ള നാല് പാഠങ്ങള്‍

0 second read
Comments Off on സിവില്‍ സര്‍വീസ് ലക്ഷ്യമിടുന്നവര്‍ക്ക് 26-ാം റാങ്കുകാരിക്ക് നല്‍കാനുള്ള നാല് പാഠങ്ങള്‍
0
612


സിവില്‍ സര്‍വീസ് പരീക്ഷയില്‍ 26-ാം റാങ്ക് നേടിയ ബേപ്പൂരുകാരിയായ എസ് അഞ്ജലി ജോലിക്കൊപ്പം പഠനവും തുടര്‍ന്നാണ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുത്തത്. ജോലിയും പഠനവും ഒരുമിച്ചു പോകില്ലെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് അഞ്ജലിയുടെ വിജയം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മനസ്സില്‍ കയറിയ ആഗ്രഹം ഇപ്പോള്‍ അവര്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. അവരുടെ വിജയത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പഠിക്കാനുള്ള നാല് പാഠങ്ങള്‍ ഇവയാണ്.

ഉല്‍കണ്ഠതകളില്ലാതെ പഠിക്കുക

സിവില്‍ സര്‍വീസിനുവേണ്ടി കാലങ്ങളായി 99.99 ശതമാനം പേരും പരിശീലനകേന്ദ്രങ്ങളെ ആശ്രയിക്കാറുണ്ട്. എന്നാല്‍ അഞ്ജലി ജോലി ചെയ്ത് വരുമാനമുണ്ടാക്കി, കൂടെ പഠനവും മുന്നോട്ടു കൊണ്ടു പോയി. അതിനാല്‍ ആശങ്കകളേതുമില്ലാതെ അവര്‍ക്ക് പഠിക്കാനായി. മുഴുവന്‍ സമയവും സിവില്‍ സര്‍വീസിന് തയ്യാറെടുക്കാന്‍ ഉപയോഗിക്കുന്നവരെ അലട്ടുന്ന ചിന്തയാണ് ഒടുവില്‍ വിജയിക്കാനായില്ലെങ്കില്‍ ഭാവിയെന്ത് എന്ന് ചിന്ത. അത് പഠനത്തെ ബാധിക്കുകയും മറ്റു വഴികളിലേക്ക് ജീവിതത്തെ മാറ്റി വിടുകയും ചെയ്യും. ചിലര്‍ക്ക് മാത്രമേ ആ ആശങ്കയെ മറി കടന്ന് വിജയിക്കാനാകത്തുള്ളൂ.

തന്ത്രങ്ങളല്ല, വേണ്ടത് കൃത്യമായ ദിശാബോധം

വിജയമന്ത്രങ്ങളോ തന്ത്രങ്ങളോ അഞ്ജലിക്കുണ്ടായിരുന്നില്ല. കൃത്യമായ സമയപ്പട്ടിക വച്ച് പഠിച്ചിരുന്നില്ല. പക്ഷേ, ജോലി കഴിഞ്ഞുള്ള സമയം കൃത്യമായി ഉപയോഗിച്ചു. രാവിലെ നേരത്തെ എഴുന്നേറ്റിരുന്ന് പഠിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അതിനാല്‍ രാത്രിയില്‍ മൂന്നു മണിവരെ ഇരുന്ന് പഠിക്കുമായിരുന്നു.

സ്വന്തമായിട്ടായിരുന്നു അവര്‍ പഠിച്ചിരുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയുടെ സിലബസ് വളരെ വലുതാണ്. അതിനാല്‍ ദിശാബോധം നല്‍കുന്നതിന് നല്ലൊരു വഴികാട്ടി വേണം. അത് അഞ്ജലിക്ക് ലഭിച്ചു.

ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നില്‍ സത്യസന്ധരാകുക

മൂന്നു മാസത്തെ അവധിയെടുത്താണ് അഞ്ജലി മെയിന്‍സ് പരീക്ഷ എഴുതിയത്. പരീക്ഷയ്ക്കുശേഷം അവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. അതിനാല്‍ തന്നെ അഭിമുഖത്തിന് കാര്യമായ തയ്യാറെടുപ്പുകളും ഉണ്ടായിരുന്നില്ല. ചില മോക്ക് അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നു. അറിയാത്ത കാര്യങ്ങള്‍ അറിയില്ലെന്ന് അവര്‍ ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നില്‍ തുറന്നു പറഞ്ഞു. അത് ബോര്‍ഡിനെ തീര്‍ച്ചയായും പോസിറ്റീവായി സ്വാധീനിക്കും.

സ്ഥിരോത്സാഹം വന്‍മലകള്‍ കീഴടക്കാന്‍ സഹായിക്കും

സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കുന്നതിന് കഠിനമായി അധ്വാനിക്കണം. മറ്റൊരു പോംവഴിയില്ല. എങ്കിലും ആദ്യ ശ്രമത്തില്‍ വിജയിക്കണം എന്നില്ല. നിങ്ങളുടെ ഊര്‍ജ്ജമെല്ലാം ചോര്‍ന്നു പോകുന്ന അവസരങ്ങളുണ്ടാകും. വിഷമം ഉണ്ടാകും. എന്നാല്‍ അതില്‍ നിന്നൊക്കെ പുറത്തു വന്ന് കൂടുതല്‍ ശക്തിയോടെ പ്രയത്‌നം പുനരാരംഭിക്കുക. അതിന് സ്ഥിരോത്സാഹം പ്രധാന ഘടകമാണ്. തോല്‍വികളില്‍ നിന്ന് പഠിച്ച് സ്ഥിരോത്സാഹത്തോടെ ശ്രമിച്ചാല്‍ ലക്ഷ്യം നേടും.

മത്സര പരീക്ഷകള്‍ക്ക് നിങ്ങള്‍ തയ്യാറെടുക്കുന്നുണ്ടോ? എങ്കില്‍ സന്ദര്‍ശിക്കുക: ഏകലവ്യ.കോം

Load More Related Articles
Load More By vayicho. com
Load More In പലവക
Comments are closed.

Check Also

പ്രിയങ്ക മോദിക്കെതിരെ മത്സരിച്ചാല്‍ വിജയിക്കുമോ

വാരണാസിയില്‍ മോദിയുടെ പ്രധാന എതിരാളി ആരാണ്. ഇന്ത്യ ഇന്ന് ഉറ്റു നോക്കുന്ന ചോദ്യമാണ്. കോണ്‍ഗ…