News in its shortest

വീടില്ലേ, ബാറിന്റെ അഡ്രസ് ഉപയോഗിക്കൂ, വോട്ട് ചെയ്യൂ

വീടില്ലാത്തവര്‍ക്ക് ബാറിന്റെ അഡ്രസ് ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാം. ഇവിടയല്ല. അങ്ങ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിലാണ് സംഭവം. ബാറിലെ ജീവനക്കാര്‍ സമീപത്തെ ബീര്‍ ഫാക്ടറിയിലെ തൊഴിലാളികള്‍ക്കും മറ്റും രജിസ്റ്റര്‍ ചെയ്യാനുള്ള ഫോം നല്‍കുകയും ചെയ്യുന്നു. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു പെഗ് സൗജന്യമായി കിട്ടുകയും ചെയ്യും.

ജീവനക്കാര്‍ രൂപീകരിച്ച സംഘം നിങ്ങളുടെ വോട്ട് നഷ്ടപ്പെടുത്തരുതെന്ന് ഉപദേശിക്കുന്നുണ്ട്. വോട്ട് ചെയ്യാന്‍ ആഗ്രഹം ഉണ്ടായിട്ടും വീടില്ലാത്തതിനാല്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് തങ്ങളുടെ അഡ്രസ് നല്‍കാനും ജീവനക്കാര്‍ പറയുന്നു. ഫോം വിതരണം ചെയ്യാനും പൂരിപ്പിച്ച് നല്‍കാനും കൂടെ ഒരു പെഗ് നല്‍കാനും അവര്‍ ബാറിന് സമീപം ചെറിയൊരു സ്റ്റാളും തുറന്നു.

Comments are closed.