News in its shortest

കണ്ണീരും പുഞ്ചിരിയും നിറച്ച് ചാണ ട്രെയിലര്‍ എത്തി

പി.ആർ.സുമേരൻ

കൊച്ചി: ഭീമന്‍ രഘുവിന്‍റെ അസാമാന്യ വേഷപ്പകര്‍ച്ചയുമായി എത്തുന്ന പുതിയ ചിത്രം ‘ചാണ’യുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഒരു പിതാവിന്‍റെ നിസ്സഹായതയും, സര്‍വ്വതും നഷ്ടപ്പെട്ട ആ മനുഷ്യന്‍റെ കണ്ണീരും സ്വപ്നവും നിറച്ച ട്രെയിലര്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു.

ഭീമന്‍ രഘുവിന്‍റെ ഇതുവരെ കാണാത്ത മറ്റൊരു മുഖവുമായാണ് ‘ചാണ’ പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാള സിനിമാ ലോകത്തിന്‍റെ അനുഗ്രഹീത കലാകാരനും സര്‍വ്വകലാവല്ലഭനുമായ ബാലചന്ദ്രമേനോന്‍ ‘ചാണ’ യുടെ ട്രെയിലര്‍ റിലീസ് ചെയ്തു.

ചലച്ചിത്ര രംഗത്തെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ‘ചാണ’യുടെ അണിയറപ്രവര്‍ത്തകരും ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. മനോരമ മ്യൂസിക്കിലൂടെയാണ് ‘ചാണ’ യുടെ ട്രെയിലര്‍ പ്രേക്ഷകരിലേക്ക് എത്തിയത്.

മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ഭീമന്‍ രഘു പുതിയ വേഷപ്പകര്‍ച്ചയുമായി എത്തുന്ന ചിത്രമാണ് ചാണ.ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമൻ രഘുവാണ്.                       

ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്‍റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്‍റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം

രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിലൊന്ന് ഭീമൻ രഘു ആലപിച്ചതാണ്.

അഭിനേതാക്കള്‍-ഭീമന്‍ രഘുവിനോടൊപ്പം പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂർ, വിഷ്ണു(ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബാനര്‍ – സ്വീറ്റി പ്രൊഡക്ഷന്‍സ്, സംവിധായകന്‍-ഭീമന്‍ രഘു, നിര്‍മ്മാണം-കെ ശശീന്ദ്രന്‍ കണ്ണൂര്‍, കഥ, തിരക്കഥ, സംഭാഷണം-അജി അയിലറ, ഡി ഒ പി – ജെറിന്‍ ജയിംസ്, അസോസിയേറ്റ് ഡയറക്ടര്‍- രാമന്‍ വിശ്വനാഥന്‍, എഡിറ്റര്‍- ഐജു ആന്‍റു, മേക്കപ്പ്-ജയമോഹന്‍, കോസ്റ്റ്യൂംസ് – ലക്ഷ്മണന്‍,ആര്‍ട്ട് – അജയ് വര്‍ണ്ണശാല, ഗാനരചന-ലെജിന്‍ ചെമ്മാനി, കത്രീന ബിജിമോൾ, മ്യൂസിക് – മുരളി അപ്പാടത്ത്, പശ്ചാത്തല സംഗീതം – മണികുമാരൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രൂപേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനില്‍ കണ്ടനാട്. ഡി ഐ – രഞ്ജിത്ത് ആര്‍ കെ, സ്റ്റുഡിയോ- കെ സ്റ്റുഡിയോ കൊച്ചി, സ്റ്റില്‍സ്-ലാലു വേട്ടമുക്ക്, ശ്രീക്കുട്ടൻ ,പി ആര്‍ ഓ – പി ആര്‍ സുമേരന്‍, ഡിസൈന്‍- സജീഷ് എം ഡിസൈന്‍സ് പി.ആർ.സുമേരൻ (പി.ആർ.ഒ)

കണ്ണീരും പുഞ്ചിരിയും നിറച്ച് ചാണ ട്രെയിലര്‍ എത്തി

വാശി film review: എന്താണ് മീ ടൂ? 1 kozhikode movie release, kozhikode theaters, kozhikode news, kozhikode me too, kozhikode film, kozhikode film release, kozhikode new film kozhikode new movie kozhikode release
80%
Awesome
  • Design