ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ വീട്ടുമതില്‍ ചാടിയ പൊലീസിന് രാഷ്ട്രപതിയുടെ മെഡല്‍

27

മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനെ അറസ്റ്റ് ചെയ്യുന്നതിന് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ വീടിന്റെ മതില്‍ ചാടിക്കടന്ന ഒരു സിബിഐ ഓഫീസര്‍ക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്ത ഡിവൈ എസ് പിയായ രാമസ്വാമി പാര്‍ത്ഥസാരഥിക്കാണ് രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ചിദംബരത്തെ അറസ്റ്റ് ചെയ്ത 28 സിബിഐ ഉദ്യോഗസ്ഥരില്‍ ഒരാളാണ് രാമസ്വാമി.

ഇതേകേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തേയും അറസ്റ്റ് ചെയ്തത് രാമസ്വാമിയാണ്.

കഴിഞ്ഞ വര്‍ഷം ഏറെ നാടകീയതകള്‍ക്ക് ശേഷമാണ് ചിദംബരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിദശമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.