ത്രിപുരയിലെ തോല്‍വിയെയും പ്രതിപക്ഷ ഐക്യത്തെയും കുറിച്ച് സീതാറാം യെച്യൂരി, അഭിമുഖം കാണാം

ത്രിപുരയില്‍ സിപിഐഎമ്മിന് ഏറ്റ തോല്‍വിയെ കുറിച്ചും വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരെ ഉണ്ടാകേണ്ട പ്രതിപക്ഷ ഐക്യത്തെയും കുറിച്ചും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി സംസാരിക്കുന്നു. ദിവയര്‍.കോമിനുവേണ്ടി കരണ്‍ ഥാപ്പര്‍ യെച്യൂരിയുമായി സംസാരിക്കുന്നു. അഭിമുഖം കാണാം.

ലംബോര്‍ഗിനിയെ സൈക്കിളില്‍ പിന്തുടര്‍ന്ന് ഫൈന്‍ അടിച്ച് പൊലീസ്, വീഡിയോ കാണാം

ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറുകളിലൊന്നാണ് ലംബോര്‍ഗിനി. എന്നാല്‍ ഈ കാറില്‍ ട്രാഫിക് നിയമ ലംഘനം നടത്തി രക്ഷപ്പെടാമെന്ന് കരുതിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ തെറ്റി. പൊലീസ് സൈക്കിളില്‍ പിന്തുടര്‍ന്ന് വരും, പിടികൂടും, ഫൈന്‍ അടിക്കും. ഇത് നടന്നത് ജപ്പാനിലാണ്. ഒരു ഓറഞ്ച് നിറത്തിലുള്ള ലംബോര്‍ഗിനി ഹുറാകാനെയാണ് ജപ്പാനിലെ പൊലീസുകാരന്‍ പിടികൂടിയത്. എത്ര വലിയ കാശുകാരനായാലും നിയമത്തിന് മുന്നില്‍ തുല്യനാണ് എന്ന സന്ദേശം ഈ വീഡിയോയില്‍ നിന്നും ഇന്ത്യയിലെ പൊലീസുകാര്‍ക്ക് കണ്ടു പഠിക്കാവുന്നതാണ്.

ഫോര്‍മുല ഇ കാറുമായി ചീറ്റ മത്സരിച്ചാല്‍ ആര് ജയിക്കും? വീഡിയോ കാണാം

ലോകത്തിലെ വേഗമേറിയ മൃഗമാണ് ചീറ്റ. എന്നാല്‍ വംശനാശ ഭീഷണി നേരിടുന്ന മൃഗം കൂടിയുമാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ അന്തരഫലങ്ങളെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ഫോര്‍മുല ഇ കാറോട്ട മത്സരത്തിന്റെ സംഘാടകര്‍ മനുഷ്യരുമായി ഇണങ്ങിയ ചീറ്റയും കാറുമായി മത്സരം നടത്തി. മത്സരത്തില്‍ ആര് ജയിക്കുമെന്ന് അറിയാന്‍ വീഡിയോ കാണൂ.

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം: അന്വേഷിക്കണമെന്ന് മുന്‍ദല്‍ഹി ചീഫ് ജസ്റ്റിസ്‌

ബിജെപി പ്രസിഡന്റ് അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസിലെ വാദം കേള്‍ക്കുകയും ഷായെ കോടതിയില്‍ വിളിച്ചു വരുത്തുകയും ചെയ്തിരുന്ന ജഡ്ജി ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം വേണമെന്ന് മുന്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായ എപി ഷാ ആവശ്യപ്പെട്ടു. ലോയ കൊല്ലപ്പെട്ടതാണെന്ന് ബന്ധുക്കള്‍ ആരോപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരേയും ജുഡീഷ്യറിയിലെ ആരും അന്വേഷണം ആവശ്യപ്പെട്ടു രംഗത്തു വന്നിരുന്നില്ല. ഷായാണ് ആദ്യമായി അന്വേഷണം ആവശ്യപ്പെടുന്നത്. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദിവയര്‍.ഇന്‍ വീഡിയോ […]

ഭാവനയെ മുട്ടുകുത്തി നമിച്ച് ബോളിവുഡ് താരം അനില്‍ കപൂര്‍ വീഡിയോ കാണാം

യൂറോപ്പിലെ താരനിശയ്ക്കിടെ ഒപ്പം നൃത്തച്ചുവടുകള്‍ വച്ച തെന്നിന്ത്യന്‍ താരം ഭാവനയുടെ പ്രകടനത്തില്‍ മതിമറന്ന് ബോളിവുഡ് താരം അനില്‍കപൂര്‍ ഭാവനയുടെ മുന്നില്‍ മുട്ടുകുത്തി നമസ്‌കരിച്ചു. കൂടെ ഒരു അഭ്യര്‍ത്ഥനയും മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം വേണം. വീഡിയോ കാണാം.

രാഷ്ട്രീയ അക്രമം മോഹന്‍ ഭാഗവതുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: യെച്യൂരി

ആര്‍ എസ് എസും സിപിഐഎമ്മും തമ്മില്‍ വര്‍ഷങ്ങളായി നടക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി രംഗത്തെത്തി. എന്നാല്‍ ചര്‍ച്ചയ്ക്ക് ഭാഗവത്‌ മുന്‍കൈയെടുക്കണമെന്ന് യെച്യൂരി പറഞ്ഞു. കേരളത്തില്‍ നാലായിരത്തിലധികം ശാഖകളുള്ള ആര്‍ എസ് എസ് അക്രമത്തിന്റെ പേരില്‍ സിപിഐഎമ്മിനെ വിമര്‍ശിക്കുകയാണ്. അവര്‍ക്ക് ആശയപരമായി നേരിട്ട് മേല്‍ക്കൈ നേടാന്‍ സാധിക്കാത്തതു മൂലമാണ് അക്രമങ്ങള്‍ നടത്തുന്നത്. സീതാറാം യെച്യൂരിയുമായുള്ള അഭിമുഖത്തിന്റെ വീഡിയോ കാണുക.

നിങ്ങൾ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തോ? ഇല്ലെങ്കില്‍ വീഡിയോ കാണാം

വ്യക്തിഗത നികുതിദായകര്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയൽ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് അഞ്ചാണ്. സമയ പരിധിക്കകം റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ 5000 രൂപ ഫൈൻ ഈടാക്കാൻ വകുപ്പുണ്ട്. അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിന് 10% വും 5 മുതൽ 10 ലക്ഷം വരെ 20% വും 10 ലക്ഷം മുതൽ ഒരു കോടി വരെ 30% വും ആണ് ടാക്സ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. നിക്കീസ് കഫേ വീഡിയോകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ സന്ദര്‍ശിക്കുക: നിക്കീസ് കഫേ

വിക്രംവേദ നിരാശരാക്കില്ല, വീഡിയോ റിവ്യൂ കാണാം

കുട്ടിക്കാലത്ത് നമ്മള്‍ കേട്ടുറങ്ങിയ വിക്രമാദിത്യനും വേതാളം കഥയെ ആധുനിക കാലത്ത് വളരെ സ്വതന്ത്രമായി സമീപിച്ചാല്‍ തമിഴിലെ വിക്രംവേദയെന്ന സിനിമയാകും. ആര്‍ മാധവനും വിജയ് സേതുപതിയും നായകരായി എത്തുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പുഷ്‌കര്‍-ഗായത്രിയാണ്. സേതുപതി മൂന്ന് ഗെറ്റപ്പിലെത്തുന്ന വിക്രംവേദയുടെ വീഡിയോ റിവ്യൂ കാണുക. നിക്കീസ് കഫേ വീഡിയോകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ സന്ദര്‍ശിക്കുക: നിക്കീസ് കഫേ

കാഞ്ചീപുരം: പട്ടിന്റെയും ശില്‍പ്പകലയുടെയും അമ്പലങ്ങളുടെയും നഗരം:വീഡിയോ കാണാം

ഹിന്ദുമത വിശ്വാസപ്രകാരം ജീവിത മോക്ഷത്തിനായ് നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് കാഞ്ചീപുരം. വൈഷ്ണവവിശ്വാസികള്‍ക്കും ശൈവവിശ്വാസികള്‍ക്കും ഒരുപോലെ പ്രിയങ്കരമാണ്‌ ഈ പുണ്യഭൂമി. ഈ രണ്ട് ദൈവങ്ങളുടെയും പേരില്‍ ഒരുപാട് ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഇവയില്‍ ഏറ്റവും ഭക്തജനപ്രീതി നേടിയവ വരദരാജ പെരുമാള്‍ ക്ഷേത്രവും ഏകാംബരനാഥ ക്ഷേത്രവുമാണ്. നിക്കീസ് കഫേ വീഡിയോകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ സന്ദര്‍ശിക്കുക: നിക്കീസ് കഫേ