എഐഎഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത പിന്തുണ അവകാശപ്പെട്ടിരുന്ന മുക്കുലത്തോര്‍ സമുദായത്തെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതാവ് പനീര്‍ശെല്‍വം പ്രകോപിപ്പിച്ചത് വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ട്. കല്ലാര്‍, മറവര്‍, അഗമുഡയാര്‍ എന്നീ മൂന്ന് വിഭാഗങ്ങളാണ് ഈ സമുദായത്തിന് കീഴിലുള്ളത്. കല്ലാര്‍ അംഗമായ പനീര്‍ശെല്‍വം മറവരെ കളിയാക്കിയതാണ് തിരിച്ചടിയാകുന്നത്. പാര്‍ട്ടിക്ക് നേരെയുണ്ടായിട്ടുള്ള രോഷം എതിരാളിയായ ദിനകരന്‍ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: സ്‌ക്രോള്‍.ഇന്‍