News in its shortest

എങ്ങനെ ഗോകുലത്തിന്റെ ഐ ലീഗ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ വാങ്ങാം?

പയ്യനാട് നടക്കുന്ന മത്സരങ്ങൾക്ക് ഗാലറി വിഭാഗത്തിൽ ടിക്കറ്റ് നിരക്ക് 100 രൂപയാണ്. ഐ ഡി കാർഡ് കൊണ്ടുവരുന്ന വിദ്യാർത്ഥികൾക്ക് ഇളവോടെ ടിക്കറ്റ് നിരക്ക് 50 രൂപയാണ്. വി ഐ പി ടിക്കറ്റുകൾക്ക് 150 രൂപയും, വി വി ഐ പി ടിക്കറ്റുകൾക്ക് 200 രൂപയുമാണ് നിരക്ക്. 

ഗാലറി സീസൺ ടിക്കറ്റിനു 550 രൂപയും, വി വി ഐ പി ടിക്കറ്റുകൾക്ക് 1100 രൂപയുമാണ് നിരക്ക്. ടിക്കറ്റുകൾ  മലപ്പുറം ഗോകുലം ചിട്ടി ഓഫീസുകളിൽ ലഭ്യമാണ്. https://shop.gokulamkeralafc.com/events/gkfcvsmdsp/ ഓൺലൈൻ ടിക്കറ്റ് വില്പനയുമുണ്ട്. 

കളി ആരവുമായി ഗോകുലം ഇനി മഞ്ചേരിയിൽ

മലപ്പുറം, നവംബർ 10: കോവിഡ് തളച്ചിട്ട രണ്ടു വർഷത്തിന് ശേഷം ഐ ലീഗിന് മഞ്ചേരിയിൽ തുടക്കം. കഴിഞ്ഞ രണ്ടു വര്ഷങ്ങളിലെ ചാമ്പ്യന്മാരായ ഗോകുലം മുഹമ്മദൻ സ്പോർട്ടിങ്ങിനെയാണ് ഐ ലീഗ് ഉദ്ഘാടന മത്സരത്തിൽ നവംബർ 12 നു പയ്യനാട് സ്റ്റേഡിയത്തിൽ നേരിടുക. 

രണ്ടു വർഷം കോവിഡ് കാരണം അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് മത്സരങ്ങൾ ഇപ്പ്രാവശ്യം ഹോം എവേ രീതിയിലാണ് സംഘടിപ്പിക്കുന്നത്. പതിനൊന്നു ഹോം മത്സരങ്ങളിൽ ഗോകുലത്തിന്റെ ആറു മത്സരങ്ങളും പയ്യനാട് സ്റ്റേഡിയത്തിലാണ് കളിക്കുന്നത്. 

കാമറൂൺ കോച്ച് റിച്ചാർഡ് ടോവയുടെ നേതൃത്വത്തിൽ ഗോകുലം കഴിഞ്ഞ രണ്ടു മാസങ്ങളായി കോഴിക്കോടായിരുന്നു പരിശീലനം. ആറു വിദേശ താരങ്ങൾ ഉള്ള ടീമിൽ, കഴിഞ്ഞ വർഷത്തെ പോലെ മലയാളി താരങ്ങൾക്കാണ് പ്രാമുഖ്യം. 

24 അംഗ സ്ക്വാഡിൽ 12 മലയാളികൾ

ഐ ലീഗിനായി രജിസ്റ്റർ ചെയ്ത 24 അംഗ സ്ക്വാഡിൽ 12 മലയാളികൾ ഉണ്ട്.  അർജുൻ ജയരാജ് (മഞ്ചേരി), നൗഫൽ (മുക്കം, കോഴിക്കോട്), മുഹമ്മദ് ജാസിം (വളാഞ്ചേരി), താഹിർ സമാൻ (കൊടുവള്ളി), ശ്രീക്കുട്ടൻ (തൃശൂർ), ഷിജിൻ ടി (തിരുവനന്തപുരം), സൗരവ് (കണ്ണൂർ), ഷഹജാസ് (അങ്ങാടിപ്പുറം), ഷിബിൻരാജ് കുനിയിൽ (കോഴിക്കോട്), അഖിൽ പി (ആലുവ), രാഹുൽ രാജു (തിരുവനന്തപുരം) , റിഷാദ് പി (തിരൂർ) എന്നീ മലയാളികൾ ഗോകുലത്തിനു വേണ്ടി ബൂട്ട് കെട്ടും. 

അർജന്റീനയിൽ നിന്നുള്ള ജുവാൻ കാർലോസ് നെല്ലാർ, ബ്രസീലിൽ നിന്നുമുള്ള എവെർട്ടൻ ഗുൽമാരെസ്, കാമറൂൺ സ്വദേശികളായ അമിനോ ബൗബാ , സോമലാഗ,  ഡോഡി ൻഡോ, അഫ്ഘാൻ മിഡ്ഫീൽഡർ ഫർഷാദ് നൂർ എന്നീ വിദേശ താരങ്ങളുടെ പിൻബലത്തിലായിരിക്കും ഗോകുലം ഗ്രൗണ്ടിൽ ഇറങ്ങുക. 

മലപ്പുറത്ത് രജിസ്റ്റർ ചെയ്ത ക്ലബായ ഗോകുലം പക്ഷെ ആദ്യമായിട്ടാണ് ഇവിടെ ഐ ലീഗ് മത്സരങ്ങൾ നടത്തുന്നത്. മലബാറിയൻസ് എന്ന വിളി പേരുള്ള ഗോകുലം, കഴിഞ്ഞ രണ്ടു വർഷമായി ഐ ലീഗ് ചാമ്പ്യന്മാരയായി. കഴിഞ്ഞ വര്ഷം മുഹമ്മദൻസ് സ്പോർട്ടിങ്ങിനെയാണ് ഗോകുലം അവസാനം മത്സരത്തിൽ ഒന്നിന് എതിരെ രണ്ടു ഗോളിനു തോൽപ്പിച്ച് കിരീടം നേടുന്നത്. അതുകൊണ്ട് തന്നെ ആദ്യ മത്സരം തന്നെ തീപാറും എന്നാണ് കരുതുന്നത്

ഈ പ്രാവശ്യം കിരീടം നിലനിർത്തി ഹാട്രിക്ക് നേടുകയും ഐ എസ് എലിലേക്കു പ്രവേശനം നേടുകയുമാണ് ക്ലബ്ബിന്റെ ലക്ഷ്യം. ആദ്യ മത്സരം വൈകുനേരം 4 .30 നു തുടങ്ങും. കളി യൂറോസ്പോർട്സ് ചാനലിൽ തത്സമയം ഉണ്ടായിരിക്കും. 

ആമസോണ്‍ പ്രൈം വീഡിയോ വരിക്കാരാകാന്‍ ക്ലിക്ക് ചെയ്യുക

വാശി film review: എന്താണ് മീ ടൂ? 1 kozhikode movie release, kozhikode theaters, kozhikode news, kozhikode me too, kozhikode film, kozhikode film release, kozhikode new film kozhikode new movie kozhikode release
എങ്ങനെ ഗോകുലത്തിന്റെ ഐ ലീഗ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ വാങ്ങാം?