News in its shortest

നിളയുടെ തീരത്തുമുണ്ടൊരു ഓസ്‌ത്രേലിയ

ചിത്രങ്ങളും എഴുത്തും: സുകുമാരന്‍ സുകു വര്‍ണം: നമ്മുടെ ഒറ്റപ്പാലം ഫേസ് ബുക്ക് പേജ്‌

ഭാരതപുഴയുടെ തീരങ്ങളിൽ തീ പടർന്നു എരിയുന്നു. ഒറ്റപ്പാലം മായന്നൂർ പാലത്തിനു താഴെ പുഴയുടെ വശം മുഴുവൻ തീ വെച്ച് കരിച്ചവർ അറിയുന്നില്ല ഒരുപാട് ജീവികൾ അതിനു ഉള്ളിൽ കിടന്നു വെന്തു നീറുന്നതു..! ഒരുപാട് ചെറു കിളികൾ കൂടുകൂട്ടി ജീവിക്കുന്ന സ്ഥലമാണ് ഇന്നലെ മുതൽ എരിഞ്ഞു ചാമ്പൽ ആയികിടക്കുന്നതു. ദേശീയവും അന്തർദേശീയവുമായ അതിർത്തികൾ താണ്ടി ഭാരതപ്പുഴയുടെ തീരങ്ങളിൽ ഭക്ഷണത്തിനും കൂടുവെക്കാനുമായി ധാരാളം തരം പക്ഷികൾ എത്തുന്നുണ്ട്.

ഉത്തരാർദ്ധഗോളത്തിൽ നിന്നും ശൈത്യകാലത്തെ അതിജീവിക്കുവാൻ നമ്മുടെ നാട്ടിൽ എത്തുന്ന ചരൽ കുരുവി സൈബീരിയൻ സ്റ്റോൺ ചാറ്റ്.
അപൂർവുമായി മാത്രം നമ്മുടെ നാട്ടിൽ നദിയോരങ്ങളിലെ പുൽപടർപ്പുകളിൽ കൂടുണ്ടാക്കുന്ന റെഡ് മുനിയ എന്ന കുങ്കുമ കുരുവി.

ചുറ്റീന്തൽക്കിളി അന്തരീക്ഷത്തിൽ പറന്നു നടക്കുന്ന വിവിധ തരം പ്രാണികളെ ഭക്ഷണമാക്കുന്ന വേലിതത്തകൾ, ആനറാഞ്ചി, ചെമ്പൻ പാടി. കതിർ വാലൻ കുരുവി, വയൽ കുരുവികൾ, മുനിയകൾ ചെങ്കണ്ണി തിത്തിരി, പോലുള്ളവയും ചേരാക്കൊക്കൻ, കന്യാസ്ത്രീ കൊക്ക്, കാലിമുണ്ടൻ പോലുള്ള കൊക്കുകളുടെയും ആവാസ്ഥ വ്യവസ്ഥയാണ് ഈ പുഴയോരം.വ്യത്യസ്ത ഇനം മീൻ കൊത്തികൾ കീരികൾ പാമ്പുകൾ എന്നിവയും ഇവിടെയുണ്ട്.

മേൽ പറഞ്ഞ പക്ഷികളുടെ പ്രധാന ഭക്ഷണം ഈ പുൽപരപ്പുകളിൽ കാണുന്ന ചെറു ജീവികളും കീടങ്ങളും ആണ്. ഇവ കൂടുണ്ടാക്കുന്നത് ഈ പുല്ലും അവിടെയുള്ള ആറ്റുവഞ്ചി പൂവും ഉപയോഗിച്ചുകൊണ്ടാണ്. പാലക്കാടൻ ചൂടിനെ അതിജീവിച്ച് നിളയിലെ ദാഹജലം തേടിയെത്തുന്നവയാണ് ഈ പക്ഷികളെല്ലാം.മനുഷ്യനോളം നല്കിയില്ലെങ്കിലും, ഒരല്പം സ്നേഹവും കരുതലും ഈ ജീവികൾക്കും നമുക്ക് നല്കിക്കൂടെ..?

Comments are closed.