പറക്കമുറ്റാത്തതിനെ ചുട്ടെരിച്ചപ്പോള്‍ എന്ത് നേടി മനുഷ്യാ?

23

ഷോബി വിഡിഎം

ഞങ്ങളും ഈ ഭൂമിയുടെ അവകാശികളാണ്. ഭാരത പുഴയുടെ മാറിൽ മായന്നൂർ പാലത്തിന് ചുവടെയാണ് ഈ ക്രൂരത നടന്നത്.ദേശാടന്ന പക്ഷികളിൽ ഏറ്റവും ഭംഗിയുള്ള ഈ ചെറുപക്ഷികളുടെ കുടുകളാണ് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടത്. ആ പ്രദേശത്ത് മദ്ധ്യപിക്കാൻ വരുന്ന ആളുകൾ കൂടുതലാണ്. ഫോട്ടോഗ്രാഫർമാർ ആ സ്ഥലത്തേക്ക് വരുന്നതിന്റെ ദേഷ്യം തീർത്തതാണ്.

രാവിലെ പക്ഷിനിരീക്ഷണത്തിന് ചെന്ന ഞങ്ങൾ ആ കാഴച്ച കണ്ട് മരവിച്ചു പോയി. അങ്ങേയറ്റം സങ്കടതോടെയാണ് ഈ ചിത്രങ്ങൾ ഞങ്ങൾ പകർത്തിയത്. പറക്കമറ്റ ബാല്യം ചുട്ടെരിച്ചപ്പോള്‍ എന്ത് നേടി മനുഷ്യാ നീ. ഈ കുരുവികൾ സങ്കടം പറയും പോലെ അടുത്ത് വന്ന് കരയുന്നത് ഞങ്ങളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. കുറച്ച് നേരം ആ കാഴ്ച്ച നോക്കി നിന്നപോഴേക്കും കണ്ണു നിറഞ്ഞു. പിന്നെ അധികനേരം ആ കാഴ്ച്ച കാണാൻ കണ്ണുനീർ സമ്മതിച്ചില്ല ഞങ്ങൾ തിരിച്ച് പോന്നു.

ഇത് വായിച്ച് കഴിഞ്ഞാൽ പറ്റുമെങ്കിൽ ഒന്ന് ഷയർ ചെയ്യണം. എപ്പോഴെങ്കിലും ഇത് ചെയ്തവർ കാണാനിടയായാൽ അവരുടെ തെറ്റുകൾ അവർക്ക് മനസ്സിലാകും.

Comments are closed.