News in its shortest

ബിനോ ജോര്‍ജ്ജ് ഗോകുലം കേരള വിട്ടു; ഇനി മലപ്പുറത്തിന്റെ മണ്ണില്‍

മലപ്പുറം: ബിനോ ജോര്‍ജ്ജ് ഗോകുലം കേരള എഫ് സി വിട്ടു. മലപ്പുറത്തെ കേരള യുണൈറ്റഡ് എഫ് സിയുടെ പുതിയ കോച്ചായി അദ്ദേഹം കരാറില്‍ ഏര്‍പ്പെട്ടു.

അടുത്ത മാസം ബെംഗളുരുവില്‍ നടക്കുന്ന ഐ-ലീഗ് സെക്കന്റ് ഡിവിഷന് മുന്നോടിയായിട്ടാണ് ടീം ബിനോയെ മുഖ്യ പരിശീലകനായി എത്തിച്ചത്. കഴിഞ്ഞ നാലു വര്‍ഷമായി ബിനോ ജോര്‍ജ് ഗോകുലം കേരളയുടെ ഭാഗമായിരുന്നു.

‘കേരള യുണൈറ്റഡിന്റെ കുടുംബത്തില്‍ ചേര്‍ന്നതില്‍ അഭിമാനിക്കുന്നു. മുന്‍പ് ടെക്‌നിക്കല്‍ ഡയറക്ടര്‍ എന്ന നിലയില്‍ നിന്ന് ഒരു പടിയിറങ്ങി, തിരികെ കോച്ചിങ്ങില്‍ ശ്രദ്ധിക്കുക എന്നാണു ലക്ഷ്യം. ഐ എസ് എല്‍, ഐ ലീഗ് ഓഫര്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ കേരള യുണൈറ്റഡ് ആണ് മികച്ച അവസരം നല്‍കിയത്. കേരളത്തിലെ ഒരുപാട് കഴിവുള്ള, അവസരങ്ങള്‍ ലഭിക്കാത്ത കളിക്കാര്‍ക്ക് യൂണൈറ്റഡിലൂടെ അവസരങ്ങള്‍ ലഭിക്കാന്‍ സാധിക്കും. യുണൈറ്റഡിന് ഭാവിയില്‍ ഉന്നതങ്ങളില്‍ എത്തിക്കുകയാണ് എന്റെ ലക്ഷ്യം’ കരാറില്‍ ഏര്‍പെട്ടതിനു ശേഷം ബിനോ ജോര്‍ജ് പറഞ്ഞു.

‘ ഒരുപാട് പരിചയസമ്പത്തുള്ള ഒരു കോച്ച് ആണ് ബിനോ ജോര്‍ജ്. അദ്ദേഹത്തിന്റെ കേരള ഫുട്‌ബോളിനോടുള്ള ദീര്‍ഘ വീക്ഷണമാണ് യുണൈറ്റഡിന് ആകര്‍ഷിച്ചത്. കേരളത്തിലൂടെ പുതിയ പ്രൊഫഷണല്‍ കളിക്കാര്‍ ഇതിലൂടെ വരാന്‍ സാധിക്കും.’ കേരള യുനൈറ്റഡ് എഫ് സി സിഇഒ ഷബീര്‍ മണ്ണാരില്‍ പറഞ്ഞു.

https://www.facebook.com/R3PSCAcademy/

ബിനോ ജോര്‍ജ്ജ് ഗോകുലം കേരള വിട്ടു; ഇനി മലപ്പുറത്തിന്റെ മണ്ണില്‍

Comments are closed.