News in its shortest

ബിജു മേനോന്‍: താരമാകാതെ നടന്‍ ആകാന്‍ ശ്രമിച്ച ഒന്നാന്തരം ഹീറോ

രാഗീത് ആര്‍ ബാലന്‍

വില്ലൻ ആയി സഹ നടനായി നായകനായും ഹാസ്യ നടനും ആയും എല്ലാം കഴിഞ്ഞ മുപ്പത് വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞു നില്ക്കുന്ന പകരം വെക്കാനില്ലാത്ത നടൻ ആണ് ബിജു മേനോൻ.മലയാളം തമിഴ് തെലുങ്ക് സിനിമകൾ അടക്കം ഏകദേശം നൂറ്റി അറുപതോളം സിനിമകളിൽ അഭിനയിച്ച നടൻ.

പ്രണയ വർണ്ണങ്ങളിലെ വിക്ടർ,കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തിലെ അഖിൽ, പത്രത്തിലെ ഫിറോസ്, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഉത്തമൻ ,സ്നേഹത്തിലെ ശശിധരൻ, മധുര നൊമ്പര കാറ്റിലെ വിഷ്ണു,മേഘ മൽഹാറിലെ രാജീവ്‌ അങ്ങനെ എത്ര എത്ര കഥാപാത്രങ്ങൾ ആണ്.തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല ഒരു താരമാകാൻ ശ്രമിക്കാതെ വീണ്ടും വീണ്ടും മികച്ചൊരു നടനാകാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമകളും സാക്ഷ്യപ്പെടുത്തുകയാണ്. അതിനു ഉത്തമ ഉദാഹരണങ്ങൾ ആണ് അയ്യപ്പനും കോശിയിലെ അയ്യപ്പൻ നായരും ആർക്കറിയാം ലെ ഇട്ടിയവിര യും എല്ലാം.ഇപ്പോൾ ഇതാ നാഷണൽ അവാർഡിൽ മികച്ച സഹ നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുന്നു..

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇറങ്ങിയ മലയാള സിനിമകളിൽ ഏറ്റവും ഇഷ്ടപെട്ട ആരാധിക്കുന്ന ഒരു കഥാപാത്രം ആണ് അയ്യപ്പനും കോശിയിലെ മുണ്ടൂർ മാടൻ.മുണ്ടൂർ മാടൻ ആയും അയ്യപ്പൻ നായർ ആയും ബിജു മേനോൻ എന്ന നടൻ പുണ്ട് വിളയാടിയപ്പോൾ വല്ലാത്ത ഒരു ആവേശവും രോമാഞ്ചവും ആണ് എന്നിലെ പ്രേക്ഷകന് ലഭിച്ചത്.. എത്ര അനായാസം ആയിട്ടാണ് അദ്ദേഹം ആ കഥാപാത്രത്തെ പകർന്നാടിയിട്ടുള്ളത്.. അയ്യപ്പൻ നായരിൽ നിന്നും മുണ്ടൂർ മാടനിലേക്ക് ഉള്ള പര കായ പ്രവേശം ഇന്നും എന്നെ അത്ഭുതപെടുത്തുന്നു..

ഒരു സെമി-വില്ലൻ സ്വഭാവം അയ്യപ്പൻ നായരിൽ പ്രകടമാണ്‌.. പക്ഷെ അയാൾ എനിക്ക് നായകൻ ആണ്..ഓരോ മനുഷ്യന്റെയും ഉള്ളിലെ ഈഗോയുടെ പ്രധിനിധി ആണ് അയ്യപ്പൻ നായർ അഥവാ മുണ്ടൂർ മാടൻ.മൂന്നു മണിക്കൂർ അടുത്ത് ദൈർഘ്യം സിനിമക്ക് ഉണ്ടായിട്ടും ഒരിടത്തു പോലും പ്രേക്ഷകനെ ഒരു തരത്തിലും മുഷിപ്പിക്കാതെ തീയേറ്റർ വിട്ടു ഇറങ്ങുമ്പോൾ കൂടെ കൂട്ടിയ ഒരു കഥാപാത്രം തന്നെ ആണ് മുണ്ടൂർ മാടൻ.

“നീ കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ, തൃശ്ശൂർ കുമ്മാട്ടിയല്ല മുണ്ടൂർ കുമ്മാട്ടി. പണ്ട്, ജന്മിമാർ കുമ്മാട്ടിക്കോലത്തിൽ പാണ്ടികളെ ഇറക്കും. എതിര് നിൽക്കുന്ന യൂണിയൻ പ്രവർത്തനമുള്ള ഹരിജൻസഖാക്കളെ തീർക്കാൻ. ആദ്യത്തെ കുമ്മാട്ടിക്ക് കുറച്ച് സഖാക്കൾ തീർന്നു. പിന്നത്തെ കുമ്മാട്ടിക്ക് തീർന്നത് 13 പാണ്ടികളാണ്. ചെയ്തത് ആരാണെന്ന് പോലീസിന് പിടികിട്ടിയില്ല, പക്ഷേ, പാർട്ടിക്ക് കിട്ടി. 25 തികയാത്തൊരു പയ്യനെ കുമ്മാട്ടിക്കോലത്തിൽ കൊണ്ടുവന്ന് നിർത്തി എം.എൽ.എ. ചാത്തൻമാഷിന്റെ മുന്നിൽ. മാഷ് അവനോട് പറഞ്ഞു, മോനേ നീ ചെയ്തതൊന്നും തെറ്റല്ല, ചെറുത്തുനിൽപ്പാണ്. പക്ഷേ, ഇനി നീ എന്ത് ചെയ്യുമ്പോഴും നിന്റെ കൂടെ നിയമം വേണം, എന്നുപറഞ്ഞ് നിർബന്ധിച്ച് അവനെ പോലീസിൽ ചേർത്തു. ആ പയ്യന്റെ പേരാണ് അയ്യപ്പൻ നായർ, പിന്നീട് മുണ്ടൂർ മാടൻ എന്നൊരു വിളിപ്പേരും കെട്ടി. യൂണിഫോമിൽ കയറിയതുകൊണ്ട് അവൻ ഒതുങ്ങി, മയപ്പെട്ടു. ആ യൂണിഫോമാണ് നീ ഇങ്ങനെ നഷ്ടപ്പെടുത്തിയത്. കണ്ടറിയണം കോശീ ഇനി നിനക്ക് എന്താ സംഭവിക്ക്യാന്ന്…”

ഒരൊറ്റ ഡയലോഗ് ഡെലിവറിയിലൂടെ ആയ്യപ്പൻ നായർ എന്ന കഥാപാത്രത്തിന്റെ ഫ്ലാഷ്ബാക്ക് ഒരു സീൻ പോലും കാണിക്കാതെ തന്നെ അതിന്റെ ആ തീവ്രത എന്തായിരുന്നു അല്ലെങ്കിൽ ആരാണ് അയ്യപ്പൻ നായർ എന്ന് നമുക്ക് മനസിലാക്കാൻ സാധിക്കും..

വളരെ ഏറെ സെമി-വില്ലൻ സ്വഭാവം ഉള്ള ഒരു കഥാപാത്രം തന്നെ ആണ് അയ്യപ്പൻ നായർ. ആരെയും വക വെക്കാത്ത എല്ലാത്തിനോടും പകയുള്ള.. ആർക്കു മുൻപിലും തല കുനിക്കാത്ത ഒരു ഒറ്റയാൻ..പക നിറഞ്ഞ നോട്ടവും സംസാരവും സൗണ്ട് മോഡിലേഷനും എല്ലാം കൊണ്ടും കാണുന്ന പ്രേക്ഷകനെ കട്ട ഫാൻ ആക്കിയ കഥാപാത്രം.. അതാണ് അയ്യപ്പൻ നായർ അഥവാ മുണ്ടൂർ മാടൻ.

“നിനക്ക് പരാതി ഇല്ല.. ഉണ്ടെങ്കിൽ കുന്നുംപുറത്തു ഇരിക്കുന്ന നിന്റെ വീടും കുടുംബവും കുട്ട്യോളെയും കോരി വല്ല കൊക്കയിലേക്ക് ഇടും…

താൻ എന്താടോ ഈ കാണിച്ചത് ഇവന്റെ അപ്പിലിനു സ്റ്റേ ഉണ്ട് കട പൊളിക്കാതിരിക്കാൻ..

അത് കൊണ്ട പൊളിച്ചത്..എനിക്കിനി നിയമം ഇല്ല സാറേ….

മാസ് ഡയലോഗും സ്ഥീരം ഫോര്‍മുലകളും തിരുകാതെ വിശ്വസനീയമായ രംഗങ്ങളാൽ റിയലിസ്റ്റിക് ആണ് അയ്യപ്പൻ നായർ എന്ന കഥാപാത്രം.പകരം വെക്കാനില്ലാത്ത കഥാപാത്ര സൃഷ്ടി.സച്ചി എന്ന സംവിധായകനും തിരക്കഥാകൃത്തും കൈയൊതുക്കം കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തിയ സിനിമ.

തന്നെക്കാളും Star value ഉള്ള ഹീറോ ആയിട്ടുള്ള നടന്റെ കൂടെ നിന്ന് അഭിനയിച്ചു അയാളുടെ തന്നെ ആരാധകരെ തന്റെ ഫാൻ ആക്കിയ സിനിമയിൽ ഉടനീളം ഗംഭീര പ്രകടനം കാഴ്ച വെച്ച ഒന്നാന്തരം ഹീറോ തന്നെ ആണ് അയ്യപ്പൻ നായർ…

ബിജു മേനോന്‍: താരമാകാതെ നടന്‍ ആകാന്‍ ശ്രമിച്ച ഒന്നാന്തരം ഹീറോ

വാശി film review: എന്താണ് മീ ടൂ? 1 kozhikode movie release, kozhikode theaters, kozhikode news, kozhikode me too, kozhikode film, kozhikode film release, kozhikode new film kozhikode new movie kozhikode release
80%
Awesome
  • Design