News in its shortest

പൗരത്വം തെളിയിക്കാനും പാനും ഭൂരേഖകളും പറ്റില്ലെന്ന് ഗുവഹാത്തി ഹൈക്കോടതി

പാന്‍ കാര്‍ഡും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ഭൂരേഖകളും പൗരത്വം തെളിയിക്കാനുള്ള രേഖകളായി ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ഗുവഹാത്തി ഹൈക്കോടതി. അസമില്‍ നടപ്പിലാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രകാരം ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെട്ട ഒരു സ്ത്രീ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.

അതേസമയം, പൗരത്വ രജിസ്റ്റര്‍ പ്രക്രിയ നടന്ന സമയത്ത് നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്താന്‍ ഭൂമി, ബാങ്ക് രേഖകള്‍ ഉപയോഗിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്തില്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം അസമില്‍ 19 ലക്ഷം പേര്‍ക്കാണ് പൗരത്വം നഷ്ടപ്പെട്ടത്. തെറ്റായ രീതിയില്‍ പൗരത്വം നഷ്ടപ്പെട്ടുവെന്ന് തെളിയിക്കുന്നതിന് നൂറ് കണക്കിന് ഫോറിനേഴ്‌സ് ട്രൈബ്യൂണലുകള്‍ അസമില്‍ സ്ഥാപിച്ചു. ടൈബ്ര്യൂണലുകള്‍ തള്ളുന്ന കേസുകള്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീല്‍ നല്‍കാം.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: എന്‍ഡിടിവി.കോം

Comments are closed.