News in its shortest

ദല്‍ഹി കേന്ദ്രീകരിച്ച് പുതിയ ന്യൂസ് പോര്‍ട്ടലുമായി ഏഷ്യാനെറ്റ്‌


ദല്‍ഹി കേന്ദ്രീകരിച്ച് പുതിയ ന്യൂസ് പോര്‍ട്ടലുമായി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക്. മുന്‍ മെയില്‍ടുഡേ മാനേജിങ് എഡിറ്ററായ അഭിജിത് മജൂംദാറിനെ എഡിറ്റര്‍ ഇന്‍ ചീഫായി നിയമിച്ചു. മെയ് ഒന്നിന് പുതിയ ജീവനക്കാരോട് ജോലിക്ക് കയറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വലതു രാഷ്ട്രീയ ഇടത്ത് നില്‍ക്കുന്ന വെബ്‌സൈറ്റ് ഇടത് രാഷ്ട്രീയത്തെ നേരിടുകയാണ് ലക്ഷ്യമിടുന്നതെന്നും ന്യൂസ്ലോണ്ടറി.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്രസര്‍ക്കാരിന് പ്രിയംകരനാണ് അഭിജിത് മജൂംദാര്‍. നേരത്തെ അദ്ദേഹത്തെ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പ്രസാര്‍ ഭാരതി ന്യൂസ് സര്‍വീസിന്റെ ചീഫ് എഡിറ്ററായി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പ്രസാര്‍ ഭാരതി ബോര്‍ഡ് അത് നിരസിച്ചിരുന്നു.

വിശദമായി വായിക്കുന്നതിന് സന്ദര്‍ശിക്കുക: ന്യൂസ്ലോണ്ടറി.കോം

Comments are closed.