News in its shortest

തെറ്റുപറ്റി, ആ ഫോട്ടോകള്‍ ഇനി ഉപയോഗിക്കില്ല: അനാര്‍ക്കലി മരയ്ക്കാര്‍

അനാര്‍ക്കലി മരയ്ക്കാര്‍

ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ആദ്യം പറഞ്ഞിരുന്ന തീം മറ്റൊന്ന് ആയിരുന്നു. സാങ്കേതിക ബുദ്ധിമുട്ടുകൾ കൊണ്ട് അത് നടക്കാതെ പോയതും, ശേഷം തീം മാറ്റം വരുത്തി കാളി എന്നാക്കി എന്നെന്നെ വിളിച്ചറിയിക്കുകയുമായിരുന്നു. പിന്നീട് NO പറയാൻ പറ്റിയില്ല എന്നുള്ളതാണ് എന്റെ ഭാഗത്ത്‌ നിന്നുണ്ടായ പിഴവ്. അതിന്റെ രാഷ്ട്രീയ ശെരികേടുകൾ മനസിലാവാഞ്ഞിട്ടല്ല.

അപ്പോഴത്തെ സാഹചര്യത്തിൽ അതങ്ങ് ചെയ്തു കളയാം, പോട്ടേ എന്ന് മാത്രമേ അലോചിച്ചുള്ളു. എന്നെ ക്ഷണിച്ചയാളോട് തീം മാറ്റിയപ്പോൾ NO പറയാൻ പറ്റിയില്ല. അതൊരു ന്യായമായിട്ട് കണക്കാക്കാൻ പോലും പറ്റില്ല എന്നറിയാം, പക്ഷെ അതാണ് വാസ്തവം.

ഇതൊരു ചെറിയ കാര്യമാണ് എന്ന് കരുതിയിട്ടുമില്ല. മലയാള സിനിമ എത്ര റേസിസ്റ് ആണെന്നും, കറുത്ത ശരീരങ്ങൾക്ക് കിട്ടേണ്ട അവസരങ്ങളെ സിസ്റ്റമിക്ക് ആയി ഇല്ലാതാക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകൾ എന്നും മനസിലാക്കുന്നു.

അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന എല്ലാ വിമർശനവും ഞാൻ അംഗീകരിക്കുന്നു എന്നും, ഇനി ഒരിക്കലും ഇങ്ങനെ ഒരു പിഴവും അറിഞ്ഞു കൊണ്ടെന്റെ ഭാഗത്ത്‌ നിന്നുണ്ടാവില്ല എന്നും ഉറപ്പ് തരുന്നു. ഒരുപാട് പേരെ ഇത് വേദനിപ്പിച്ചിട്ടുണ്ടാവും എന്നും അറിയാം.

My deepest apologies. I swear I will be more careful about such racist and casteist tendencies in popular culture that I too became part of. I have informed the photographer that I will not repost the photos nor promote it in anyway.

എല്ലാവർക്കും നമസ്കാരം, ഒരു തെറ്റ് ചെയ്യുന്നു എന്ന പൂർണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ആദ്യം പറഞ്ഞിരുന്ന…

Posted by Anarkali Marikar on Thursday, 9 July 2020
psc questions, psc app, psc learning app, psc online learning

Comments are closed.